Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2021 5:28 AM IST Updated On
date_range 7 Sept 2021 5:28 AM ISTകടുവ സെൻസസ്: പ്രാരംഭ നടപടികൾ തുടങ്ങി
text_fieldsbookmark_border
പറമ്പിക്കുളം: കടുവകളുടെ സെൻസസിൻെറ പ്രാഥമിക നടപടികൾക്ക് തുടക്കമായി. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് കടുവ സെൻസസ് നടത്തുന്നത്. പറമ്പിക്കുളത്ത് പരിശീലനം പൂർത്തീകരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വയനാട് വന്യജീവി സങ്കേതത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സെൻസസിൻെറ ഭാഗമായി 201 കാമറ ട്രാപ്പുകളാണ് വയനാട്ടിൽ ഉപയോഗിക്കുക. തുടർന്ന് ഇതേ കാമറകൾ പറമ്പിക്കുളത്തും സെൻസസിന് ഉപയോഗിക്കുമെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രദാസ് പറഞ്ഞു. കാമറ ട്രാപ്പുകൾക്കൊപ്പം ഇത്തവണ ജി.പി.എസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എം. സ്ട്രിപ്സ് മൊബൈൽ ആപ്പും സെൻസസിന് ഉപയോഗപ്പെടുത്തും. ഇതിനായി കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് ജീവനക്കാരുടെ പരിശീലനം ഇൗയാഴ്ചയിൽ തന്നെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പറമ്പിക്കുളം, സൈലൻറ് വാലി, നിലമ്പൂർ, വയനാട് എന്നിവിടങ്ങളിൽ ഇതിനകം പരിശീലനം പൂർത്തിയായിട്ടുണ്ട്. ഡിസംബറിന് മുമ്പ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് സെൻസസ് റിപ്പോർട്ട് കൈമാറും. വയനാട് വന്യജീവി സങ്കേതത്തിൽ 312 കാമറകളാണ് 2018ൽ സെൻസസിനായി സ്ഥാപിച്ചിരുന്നത്. ഇതിൽ കടുവകളുടെ 1380 ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. നിലവിൽ 120 കടുവകൾ ഈ മേഖലയിലുണ്ടെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. പറമ്പിക്കുളം കടുവ സങ്കേതത്തിൻ 254 കാമറകൾ സ്ഥാപിച്ചതിൽ 468 കടുവകളുടെ ദൃശ്യങ്ങൾ ലഭിച്ചു. 27 കടുവകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പെരിയാർ കടുവ സങ്കേതത്തിൽ 390 കാമറകളിലായി 498 കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു. 26 കടുവകളെയാണ് കണ്ടെത്തിയത്. സൈലൻറ് വാലിയിൽ 103 കാമറകളിലായി പതിഞ്ഞ 48 കടുവകളുടെ ദൃശ്യങ്ങളിൽനിന്ന് ഏഴ് കടുവകളെ കണ്ടെത്തിയിരുന്നു. പറമ്പിക്കുളം കടുവാസങ്കേതത്തിൽ വരുംദിവസങ്ങളിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ സജ്ജരാണെന്നും പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story