Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുവാക്കൾക്കായി ഏഴാം...

യുവാക്കൾക്കായി ഏഴാം ദിവസവും തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും പൊലീസും

text_fields
bookmark_border
കൊല്ലങ്കോട്: യുവാക്കളുടെ തിരോധാനത്തിൽ നാട്ടുകാരും പൊലീസും തിരച്ചിൽ തുടരുന്നു. ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്​റ്റീഫൻ -28) മുരുകേശൻ (28) എന്നിവരെയാണ് ആഗസ്​റ്റ്​ 30ന് രാത്രി പത്തുമുതൽ കാണാതായത്. സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ സ്​റ്റീഫൻ വീട്ടിലെത്തി തിരിച്ച് 30ന് രാത്രി പത്തോടെ സുഹൃത്ത് മുരുകേശനുമായി തോട്ടത്തിലേക്ക് പോയതാണെന്നാണ്​ ബന്ധുക്കളുടെ മൊഴി. ഇതിനുശേഷം ഇരുവരെ ആരും കണ്ടിട്ടില്ല. വീട്ടിൽനിന്ന് ഇറങ്ങി അര മണിക്കൂറിനകം മൊബൈൽ ഫോൺ ഓഫായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് യുവാക്കളെ കണ്ടെത്താൻ സി.ഐ വിപിൻ ദാസ്, എസ്.ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ഏഴാം ദിവസവും തിരച്ചിൽ നടത്തിയത്. വൈദ്യുത വേലിയിൽ തട്ടി അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് നാട്ടുകാർ സംശയം ഉന്നയിച്ചതിനാൽ വൈദ്യുത വേലി ഉപയോഗിക്കുന്ന തോട്ടങ്ങളിൽ പൊലീസ് പരിശോധന നടത്തിവരുകയാണ്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലാശയങ്ങളിലും കള്ള് ചെത്തുന്ന തോട്ടങ്ങളിലും തിരച്ചിൽ ഊർജിതമാക്കണമെന്നും നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പന്തപാറയിൽ തോട്ടം ഉടമകളെ വിളിച്ചുചേർത്ത് പൊലീസ് നടത്തിയ യോഗത്തിൽ കിണറുകൾക്കകത്ത് പരിശോധന നടത്തണമെന്ന് ആവശ്യമുയർന്നിരുന്നു. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡ്, ഡ്രോൺ കാമറ, വനം വകുപ്പ്, തമിഴ്നാട് പൊലീസ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിറ്റൂർ എ.എസ്.പി പദം സിങ് സ്ഥലം സന്ദർശിച്ചിരുന്നു. ചൊവ്വാഴ്​ചയും തിരച്ചിൽ തുടരുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story