Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎയിംസ്​: സർക്കാർ...

എയിംസ്​: സർക്കാർ ഇടപെടണം ^വി​.കെ. ശ്രീകണ്​ഠൻ

text_fields
bookmark_border
എയിംസ്​: സർക്കാർ ഇടപെടണം -വി​.കെ. ശ്രീകണ്​ഠൻ പാലക്കാട്: 22 എയിംസുകൾ പുതുതായി അനുവദിച്ചപ്പോഴും സംസ്ഥാനത്തെ തഴഞ്ഞെന്ന്​ വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാറും സമൂഹവും ഒന്നിച്ചിടപ്പെടണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥല ലഭ്യതക്കുറവാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന പ്രധാന പ്രശ്​നം. വിവിധ പദ്ധതികൾക്കായി സർക്കാർ സ്ഥലമേറ്റെടുക്കുമ്പോഴും എയിംസിന്​ സ്ഥലം കണ്ടെത്താനായിട്ടില്ല. എയിംസ് താൽക്കാലികമായി ആരംഭിക്കാൻ അഹല്യ കാമ്പസ് വിട്ടുനൽകാൻ മാനേജ്മൻെറ്​ തയാറാണ്. കേരളത്തിന്​ അനുവദിച്ച ഐ.ഐ.ടി നഷ്​ടപ്പെടാതിരിക്കാൻ ഇതേ കാമ്പസിലാണ് ആരംഭിച്ചത്. ഇതേ മാതൃക എയിംസി​ൻെറ കാര്യത്തിലും സ്വീകരിക്കാം. അഹല്യയിലെ മൂന്ന്​ ആശുപത്രി ഉൾ​െപ്പടെ എട്ടുലക്ഷം ചതുരശ്ര അടി കെട്ടിടവും ആധുനിക ലാബുകളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവും. കേന്ദ്ര ആരോഗ്യ മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണുമെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story