Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചപ്പക്കാട് ആദിവാസി...

ചപ്പക്കാട് ആദിവാസി കോളനിയിൽ ഓൺലൈൻ പഠനവും മുടങ്ങി

text_fields
bookmark_border
കൊല്ലങ്കോട്: വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം തുടങ്ങി മാസങ്ങൾ കഴിഞ്ഞും മൊബൈലും ടി.വിയും ഇല്ലാതെ ആദിവാസി വിദ്യാർഥികൾ. മുതലമട ചെമ്മണാമ്പതി ചപ്പക്കാട് ആദിവാസി കോളനിയിലാണ് യു.പി മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന 16 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലാത്തത്​. ചപ്പക്കാട് ആദിവാസി കോളനിക്കടുത്തുള്ള അംഗൻവാടിയിൽ ടി.വി സ്ഥാപിച്ച് ഓൺലൈൻ പഠനത്തിന് സംവിധാനമൊരുക്കിയെങ്കിലും ഓൺലൈൻ പഠനം തുടങ്ങിയ ശേഷം അംഗൻവാടിയുടെ ടി.വി പ്രവർത്തിച്ചിട്ടില്ലെന്ന് കോളനി സ്വദേശികളായ വിദ്യാർഥികൾ പറയുന്നു. മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് ഫോൺ ലഭ്യമാക്കാൻ വിവിധ പരിപാടികൾ സർക്കാർ തലത്തിൽ ഉണ്ടായിട്ടും ഈ കോളനിയിൽ എത്തുന്നില്ലെന്ന് പൊതുപ്രവർത്തകനായ ഡി.വൈ. ഷൈഖ് മുസ്തഫ പറയുന്നു. PEW - KLGD ടി.വിയും മൊബൈലും ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ ചപ്പക്കാട് ആദിവാസി കോളനിയിലെ വിദ്യാർഥി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story