Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2021 5:28 AM IST Updated On
date_range 5 Sept 2021 5:28 AM ISTപട്ടാമ്പിയിൽ ആധുനിക പാർക്കിങ് സൗകര്യം ഒരുങ്ങുന്നു
text_fieldsbookmark_border
പട്ടാമ്പി: ടൗണിൻെറ തീരാശാപമായ ഗതാഗതക്കുരുക്കിന് ആശ്വാസമായി പാർക്കിങ് സൗകര്യമൊരുങ്ങുന്നു. 9.75 കോടി രൂപ ചെലവിലാണ് 75 കാറും 680 ബൈക്കും പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം ഒരുങ്ങുന്നത്. 2020-21 ബജറ്റിലാണ് സംസ്ഥാന സർക്കാർ പട്ടാമ്പിയിൽ മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം പ്രഖ്യാപിച്ചത്. പുതിയ നഗരസഭ ഭരണസമിതിയുടെ ആദ്യ ബജറ്റിലും ഇതിന് തുക വകയിരുത്തിയിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടൊപ്പം വാഹനങ്ങൾ വാട്ടർ സർവിസ് ചെയ്യാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ പാർക്കിങ് സിസ്റ്റത്തിൻെറ ഭാഗമായുണ്ടാകും. സോളാർ സംവിധാനത്തിൻെറ സപ്പോർട്ടോടു കൂടിയായിരിക്കും പ്രവർത്തിക്കുക. ഇത് യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം കോർപറേഷൻ കഴിഞ്ഞാൽ പിന്നെ മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം ഉള്ള രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പട്ടാമ്പി നഗരസഭ മാറും. ഇതുസംബസിച്ച് നഗരസഭയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story