Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2021 5:28 AM IST Updated On
date_range 5 Sept 2021 5:28 AM ISTബാബു പി. മാത്യു: സേവനം ജീവിതചര്യയാക്കിയ അധ്യാപകൻ
text_fieldsbookmark_border
പാലക്കാട്: കലാകായിക രംഗത്തും അക്കാദമിക രംഗത്തും ഒരുപോലെ മികച്ചുനിൽക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ബാബു പി. മാത്യുവിനെ തേടിയെത്തിയത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻെറ അംഗീകാരം. 27 വർഷത്തെ അധ്യാപക സേവനം പൂർത്തിയാക്കി 2022 മേയിൽ സർവിസിൽനിന്ന് അദ്ദേഹം വിരമിക്കുക സംസ്ഥാനത്തെ മികച്ച അധ്യപാകനെന്ന സർക്കാറിൻെറ അംഗീകാരത്തോടെയാണ്. അധ്യാപനത്തിന് പുറമെ കൗൺസിലർ, കരിയർ ഗൈഡ്, മോട്ടിവേഷൻ െട്രയിനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. എക്സൈസിൻെറ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതി 'വിമുക്തി' സ്കൂളിൽ ഫലപ്രദമായി നടപ്പാക്കുന്നു. എല്ലാ മാസവും വിദ്യാർഥികൾക്ക് സൗജന്യ കൗൺസലിങ് ക്ലാസ് നൽകുന്നുണ്ട്. നിയമ ബോധവത്കരണ ക്ലാസുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ ആക്ട്, പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന സാക്ഷരത പ്രസ്ഥാനത്തിൻെറ മാസ്റ്റർ ട്രെയിനർ, കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ ഗുരുശ്രേഷ്ഠ അവാർഡ്, റോട്ടറി എക്സലൻസ് അവാർഡ്, പി.കെ. ദാസ് മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ്, ബെസ്റ്റ് ഫാക്കൽറ്റി ആൻഡ് ലൈഫ് ടൈം അച്ചീവ്മൻെറ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. പുതുപ്പരിയാരം താണാവ് ഹിൽവ്യൂ നഗറിലാണ് വീട്. ഭാര്യ സ്മിത ബാബു തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപികയാണ്. മക്കൾ: ആശിഷ് ബാബു (ടെക്നോ പാർക്ക് തിരുവനന്തപുരം), അനുബാബു (ബി.എസ്സി അഗ്രികൾചറൽ വിദ്യാർഥിനി, ദിണ്ഡിഗൽ കേന്ദ്ര സർവകലാശാല). ഇരട്ട സഹോദരൻ സാബു മാത്യു പാലക്കാട് ലയൺസ് ക്ലബ് സെക്രട്ടറിയാണ്. (പടം. P3 BABU P MATHEW. ബാബു പി. മാത്യു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story