Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡി.സി.സി പ്രസിഡൻറായി...

ഡി.സി.സി പ്രസിഡൻറായി എ. തങ്കപ്പൻ ചുമതലയേറ്റു

text_fields
bookmark_border
പാലക്കാട്: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി എ. തങ്കപ്പൻ ചുമതലയേറ്റു. അടിത്തട്ട് മുതൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി തങ്കപ്പന്​ മധുരം നൽകി. രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, എ.​െഎ.സി.സി അംഗം വി.ടി. ബൽറാം, മുതിർന്ന കോൺഗ്രസ് നേതാക്കളായ വി.എസ്. വിജയരാഘവൻ, കെ.എ. ചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറിമാരായ സി. ചന്ദ്രൻ, പി.വി. രാജേഷ്, ഹരിഗോവിന്ദൻ മാസ്​റ്റർ, യു.ഡി.എഫ് ജില്ല കൺവീനർ പി. ബാലഗോപാൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എസ്.ബി.എ തങ്ങൾ, എ.ഐ.സി.സി അംഗം കെ.എ. തുളസി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു, കെ.എസ്‌.യു ജില്ല പ്രസിഡൻറ്​ കെ.എസ്. ജയഘോഷ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ കെ.ഐ. കുമാരി തുടങ്ങിയവർ പങ്കെടുത്തു. P3 dcc മധുരിക്ക​െട്ട... ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റ എ. തങ്കപ്പന്​ സ്ഥാനമൊഴിഞ്ഞ വി.കെ. ശ്രീകണ്ഠൻ മധുരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story