Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറ്റും മഴയും: വ്യാപക...

കാറ്റും മഴയും: വ്യാപക നാശനഷ്​ടങ്ങൾ

text_fields
bookmark_border
പട്ടാമ്പി: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും താലൂക്കിൽ വ്യാപക നാശനഷ്​ടം. തിരുവേഗപ്പുറ വില്ലേജിലെ ചെമ്പ്ര ചോലക്കാവിൽ വള്ളിയുടെ വീടിനുമുകളിൽ തെങ്ങു വീണ് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ഓങ്ങല്ലൂർ വില്ലേജിലെ കരിമ്പുള്ളി കൂട്ടായി പറമ്പിൽ ബഷീർ, മരുതൂർ നൂർ കുട്ടി റാവുത്തറുടെ മകൻ സിദ്ദീഖ് എന്നിവരുടെ വീടുകളുടെ മുകളിലും മരംവീണ് ഭാഗികമായി നഷ്​ടങ്ങൾ സംഭവിച്ചു. കൊപ്പം വില്ലേജിൽ മണ്ണേങ്ങോട് അത്താണിയിൽ പാണ്ടൻ കുളങ്ങര വീട്ടിൽ ജയൻ, പന്നിയംകുന്നിൽ ചന്ദ്രൻ എന്നിവരുടെ വീടിനു മുകളിൽ തെങ്ങു വീണ് മേൽക്കൂര തകർന്നു. മണ്ണേങ്ങോട് നരിപ്പറമ്പ് ലക്ഷം വീട് കോളനിയിൽ മുഹമ്മദ് ഹുസൈ​ൻെറ വീടിനു മുകളിൽ കവുങ്ങ് വീണും നാശനഷ്​ടങ്ങളുണ്ടായി. നാശനഷ്​ടം സംഭവിച്ച വീട്ടുടമകളോട് അതത് വില്ലേജ് ഓഫിസർമാർക്ക് അപേക്ഷ കൊടുക്കാൻ നിർദേശം നൽകിയതായി പട്ടാമ്പി താലൂക്ക് തഹസിൽദാർ അറിയിച്ചു. ഫോട്ടോ PEWPTB 301 chembra valli കാറ്റിൽ തകർന്ന ചെമ്പ്ര ചോലക്കാവിൽ വള്ളിയുടെ വീട് PEWPTB 302 koppam raju കാറ്റിലും മഴയിലും കൊപ്പം അത്താണിയിൽ ജയ​ൻെറ വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story