Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 5:28 AM IST Updated On
date_range 25 Aug 2021 5:28 AM ISTപ്ലസ് വണ്‍ പ്രവേശനം: നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തേണ്ട
text_fieldsbookmark_border
പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയൻറ് ലഭിക്കാനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ഥിക്ക് നീന്തല്‍ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ്/മുനിസിപ്പല്‍ ചെയര്‍മാൻമാരില്‍നിന്ന് ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ അപേക്ഷ എന്നിവ സഹിതം അതത് പഞ്ചായത്ത്/നഗരസഭകളിലെ ഉദ്യോഗസ്ഥരോ പ്രതിനിധികളോ ശേഖരിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിച്ചാല്‍ മതി. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോ അവരുടെ പ്രതിനിധികളോ എത്തിച്ചാലും സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അറിയിച്ചു. ഫോണ്‍: 0491 2505100, 9497145438, 7034123438.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story