Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 5:28 AM IST Updated On
date_range 23 Aug 2021 5:28 AM ISTഫ്രറ്റേണിറ്റി സമരപ്രവർത്തകർക്ക് സ്വീകരണം
text_fieldsbookmark_border
പാലക്കാട്: ഫ്രറ്റേണിറ്റിയുടെ മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻെറ ഭാഗമായി ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ കലക്ടറേറ്റ് പടിക്കൽ തടഞ്ഞ് ജയിൽവാസനുഭനുഭവിച്ച പ്രവർത്തകർക്ക് മണ്ഡലങ്ങളിലും പ്രാദേശിക തലങ്ങളിലും സ്വീകരണം നൽകി. പാലക്കാട്, പട്ടാമ്പി, പുലാപ്പറ്റ എന്നിവിടങ്ങളിലാണ് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി പരിപാടികൾ നടത്തിയത്. പി.എസ്. അബൂഫൈസൽ, എം. സുലൈമാൻ, കെ.സി. നാസർ, റഷാദ് പുതുനഗരം, കെ.എം. സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ പ്ലസ് വണ്ണിന് പഠിക്കാൻ 20,000ത്തോളം വിദ്യാർഥികൾക്ക് അവസരങ്ങളില്ലെന്നും ഡിഗ്രിക്ക് പഠിക്കാൻ രണ്ട് മണ്ഡലങ്ങളിൽ സർക്കാർ/എയ്ഡഡ് കോളജുകൾ പോലുമില്ലാത്ത അവസ്ഥയാണെന്നും മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. pew freteniy മലബാർ വിദ്യാഭ്യാസ അവകാശ സമര പോരാളികൾക്ക് പാലക്കാട് മണ്ഡലം നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story