Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2021 5:28 AM IST Updated On
date_range 15 Aug 2021 5:28 AM IST(സ്വാതന്ത്ര്യദിന പാക്കേജ്)
text_fieldsbookmark_border
ജ്വലിക്കുന്ന ഓർമയായി തരൂരിലെ കോമ്പുക്കുട്ടി മേനോൻ blurb: മേനോനെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് 1942 സെപ്റ്റംബറിൽ ആലത്തൂർ: സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലം. നാടിൻെറ നാനാഭാഗത്തും ദേശീയ പ്രസ്ഥാനത്തിൻെറ ആശയങ്ങൾ വിശദീകരിക്കാൻ ചെറിയ ജാഥകളും യോഗങ്ങളും രഹസ്യമായി നടക്കുന്നു. അതിലൊരു യോഗമാണ് 1942 സെപ്റ്റംബർ 17ന് പാടൂരിൽ നടന്നത്. അധ്യക്ഷൻ കോമ്പുക്കുട്ടി മേനോനായിരുന്നു. ഈ വിവരം അറിഞ്ഞ ബ്രിട്ടീഷ് പൊലീസ് മേനോനെ അന്വേഷിച്ചെത്തി. വിലക്ക് ലംഘിച്ച് യോഗം നടത്തിയെന്നായിരുന്നു കുറ്റം. സെപ്റ്റംബർ 20ന് അർധരാത്രി വീട് വളഞ്ഞാണ് മേനോനെ കസ്റ്റഡിയിലെടുത്തത്. ധരിച്ചിരുന്ന തോർത്ത് മാറ്റി മുണ്ടുടുക്കാൻ പോലും പൊലീസ് അനുവദിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കിയ മേനോന് 18 മാസത്തെ കഠിനതടവാണ് വിധിച്ചത്. പാലക്കാട്ടേക്കും അവിടെനിന്ന് ബല്ലാരിയിലേക്കും തുടർന്ന് പശ്ചിമ ബംഗാളിലെ അലിപ്പൂർ സെൻട്രൽ ജയിലിലേക്കും മാറ്റി. ധരിക്കാൻ വസ്ത്രമോ, കഴിക്കാൻ ഭക്ഷണമോ നൽകാതെ, കടുത്ത പീഡനവുമുള്ള തടവ് നരകതുല്യമായിരുന്നു. മാപ്പ് എഴുതി കൊടുത്താൽ വിടാൻ നിയമമുണ്ടായിരുന്നിട്ടും മേനോൻ അതിന് തയാറായില്ല. ക്ഷീണത്താൽ രോഗബാധിതനാകുകയും 1943 ഫെബ്രുവരി 16ന് 36ാം വയസ്സിൽ മരിക്കുകയും ചെയ്തു. പാലക്കാട്ടുശ്ശേരി രാജകുടുംബമായ തരൂർ ആലിങ്കൽപട പാറുക്കുട്ടി അമ്മയുടെയും ഇളയച്ചനിടം ധർമനച്ചൻെറയും മകനായി 1907 ലായിരുന്നു കോമ്പുക്കുട്ടി മേനോൻെറ ജനനം. തരൂർ യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻെറ സഹോദരി ഭാർഗവി നേത്യാരുടെ മകൾ തങ്കം നേത്യാരായിരുന്നു ഭാര്യ. പാർവതി നേത്യാർ, സുശീല നേത്യാർ, വേണുഗോപാലൻ എന്നിവരാണ് മക്കൾ. ഇതിൽ പെൺമക്കൾ രണ്ടുപേരും മരിച്ചു. സ്മരണക്കായി തരൂരിൽ 1946ൽ സ്ഥാപിച്ചതാണ് കോമ്പുക്കുട്ടി മേനോൻ സ്മാരക ഗ്രന്ഥാലയം. p3 kombukutty സ്വാതന്ത്ര്യസമര സേനാനി കോമ്പുക്കുട്ടി മേനോൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story