Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 5:29 AM IST Updated On
date_range 11 Aug 2021 5:29 AM ISTജില്ലയിൽ രാസവളം കിട്ടാനില്ല; വളപ്രയോഗം നടത്താനാകാതെ കർഷകർ
text_fieldsbookmark_border
യൂറിയയാണ് തീരെ കിട്ടാത്തത് പാലക്കാട്: വിളകൾക്ക് വളമിടേണ്ട സമയത്ത് ജില്ലയിൽ രാസവളം കിട്ടാനില്ല. നെൽക്കൃഷി, വാഴ, ഇഞ്ചി തുടങ്ങിയവക്ക് അത്യാവശ്യമായ യൂറിയയാണ് തീരെ കിട്ടാത്തത്. വളം ഡിപ്പോകളിലൊന്നും യൂറിയ ഇല്ല. നെൽക്കൃഷിക്ക് മേൽ വളമിടേണ്ട സമയമാണിപ്പോൾ. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. ലോക്ഡൗണും ഇന്ധന വില വർധനവും കാരണം ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിയിരുന്ന രാസവള ലോഡുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ലോഡ് വരവ് കുറഞ്ഞതോടെ മിക്ക പ്രദേശങ്ങളിലും രാസവളങ്ങൾക്ക് ക്ഷാമം നേരിടുന്നതായും കർഷകർ പറയുന്നു. വിലവർധന ആവശ്യപ്പെട്ട് കമ്പനികള്‍ ഉല്‍പാദനം കുറച്ചതാണ് വളക്ഷാമത്തിന് കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വില ഇനിയും ഉയരാൻ ഇത് ഇടയാക്കുമോയെന്നാണ് ആശങ്ക. ഈ സമയത്തെ വളക്ഷാമം ജില്ലയിലെ ചെറുകിട കര്‍ഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. ചിലയിടത്ത് യൂറിയ വാങ്ങുന്നതിനോടൊപ്പം ഫാക്ടംഫോസ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. നെൽവയലുകളിൽ ഇപ്പോൾ മൂന്നാംഘട്ട വളപ്രയോഗം നടത്തുന്ന സമയമാണ്. പാടങ്ങളിൽ കൃത്യസമയത്ത് വളപ്രയോഗം നടത്താനായില്ലെങ്കിൽ ഇതുവരെയുള്ള അധ്വാനം വെറുതെയാകുമെന്ന് കർഷകർ പറയുന്നു. ആവശ്യമായ രീതിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശിപാർശ ചെയ്യാത്തതാണ് വളം കിട്ടാതെ വന്നതിന് കാരണമെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കമ്പനികളിൽനിന്ന് കൃത്യമായി വളം ഡിപ്പോകളിൽ എത്താത്ത പ്രശ്നമുണ്ടെന്ന് വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story