Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജാഗ്രത സമിതി പത്തിന്​;...

ജാഗ്രത സമിതി പത്തിന്​; പരാതികൾ നൽകാം

text_fields
bookmark_border
പാലക്കാട്​: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവ സംബന്ധിച്ച് ലഭിച്ച പരാതികൾ പരിഹരിക്കാൻ എല്ലാ മാസവും പത്തിന് ജില്ല പഞ്ചായത്തിൽ ജാഗ്രത സമിതി സിറ്റിങ്​ നടക്കും. സമിതി ചെയർപേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡൻറിനും കൺവീനറായ ജില്ല വനിത ശിശുവികസന ഓഫിസർക്കും പരാതി നൽകാം. പഞ്ചായത്തുതലത്തിലും വാർഡുതലത്തിലും ജാഗ്രത സമിതികൾ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ അതത് പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർക്കും വാർഡിലെ അംഗൻവാടി വർക്കർക്കും നൽകാമെന്ന് ജില്ല വനിത ശിശുവികസന ഓഫിസർ അറിയിച്ചു. ആഗസ്​റ്റിലെ ജില്ല ജാഗ്രത സമിതി സിറ്റിങ്​ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യ സിറ്റിങ്ങാണ് നടന്നത്. ഗാർഹിക പീഡനം, സ്വത്തുതർക്കം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നീ പരാതികൾ പരിഗണിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story