Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 5:28 AM IST Updated On
date_range 11 Aug 2021 5:28 AM ISTമെഡിക്കൽ കോളജ്: പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം, ശമ്പളം നൽകി
text_fieldsbookmark_border
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പാലക്കാട് മെഡിക്കൽ കോളജിലെ ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. പ്ലാൻ ഫണ്ടിൽനിന്ന് പത്ത് കോടി രൂപ അനുവദിച്ചതോടെ മുടങ്ങിക്കിടന്ന നാലു മാസത്തെ ശമ്പളം ചൊവ്വാഴ്ച നൽകി. ഏപ്രിൽ മുതലുള്ള ശമ്പളമാണ് ഫണ്ട് പ്രതിസന്ധി മൂലം മുടങ്ങിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ സൂചന സമരം നടത്തിയിരുന്നു. നടപ്പുസാമ്പത്തിക വർഷത്തേക്ക് 68 കോടി രൂപയാണ് മാനേജ്മൻെറ് ആവശ്യപ്പെട്ടിരുന്നത്. ഇതിലേക്കാണ് പത്ത് കോടി രൂപ നൽകിയത്. പ്ലാൻ ഫണ്ട് പാസായി വരാൻ താമസമെടുക്കുന്നതിനാൽ ശമ്പളം നോൺ പ്ലാൻ ഫണ്ടിലേക്ക് മാറ്റണമെന്നാണ് മെഡിക്കൽ കോളജ് മാനേജ്മൻെറിൻെറ ആവശ്യം. എന്നാൽ, ധനവകുപ്പ് ഇൗ ശിപാർശയിൽ തീരുമാനമെടുത്തിട്ടില്ല. ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം, തസ്തിക, സേവന-വേതന വ്യവസ്ഥകൾ തുടങ്ങിയ കൃത്യമായ റിപ്പോർട്ട് ലഭിക്കാത്തത് മൂലമാണ് നോൺ പ്ലാൻ ഫണ്ടിൻെറ അക്കൗണ്ടിലേക്ക് പണം നൽകാത്തതെന്നാണ് ധനകാര്യ വിഭാഗത്തിൻെറ വിശദീകരണം. പട്ടികജാതി വികസന വകുപ്പിന് കീഴിൽ രൂപവത്കരിച്ച സൊസൈറ്റിക്ക് കീഴിലാണ് മെഡിക്കൽ കോളജിൻെറ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story