Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചിക്കു ഓർമയായി;...

ചിക്കു ഓർമയായി; കണ്ണീരണിഞ്ഞ് കിഴായൂർ

text_fields
bookmark_border
പട്ടാമ്പി: കിഴായൂരിന് ഇനി ചിക്കു ഓർമകളാണ്​. നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ട ചിക്കുവായിരുന്ന കാർമുകിൽ വീട്ടിൽ പരേതനായ കാട്ടിൽ മഠത്തിൽ ശങ്കരൻ കുട്ടിയുടെ മകൻ അരുൺ പഞ്ചാബിലെ ജലന്ധർ മിലിറ്ററി ആശുപത്രിയിൽ ഞായറാഴ്ചയാണ് മരിച്ചത്. വായുസേന ഉദ്യോഗസ്ഥനായിരുന്ന അരുൺ ബോഡി ബിൽഡിങ്​ രംഗത്ത്​ നാടിനഭിമാനമായിരുന്നു. 2007ൽ ദേശീയ തലത്തിൽ മിസ്​റ്റർ ഇന്ത്യ സിൽവർ മെഡൽ നേടി. ബോഡി ബിൽഡിങ്​ പരിശീലകനെന്ന നിലയിലും മികച്ച സംഭാവനകൾ നൽകി. ഭൗതിക ശരീരം വിമാനമാർഗം നെടുമ്പാശ്ശേരി വഴി വീട്ടിലെത്തിച്ചു. കോയമ്പത്തൂരിൽനിന്ന് ഉന്നത സൈനികോദ്യോഗസ്ഥർ വീട്ടിലെത്തി ദേശീയപതാക പുതപ്പിച്ച് ആദരമർപ്പിച്ചു. ഉറ്റവരുടെ അന്ത്യാഞ്ജലിക്ക് ശേഷം ചെറുതുരുത്തി പുണ്യതീരത്ത് അന്ത്യകർമങ്ങൾ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story