Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്പിരിറ്റ് കടത്ത്;...

സ്പിരിറ്റ് കടത്ത്; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്​

text_fields
bookmark_border
കൂറ്റനാട്: മേഴത്തൂര്‍ കോടനാട് സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതിയെ ഇനിയും പിടികൂടിയില്ല. മേഴത്തൂര്‍ കോടനാട് തുരുത്ത് അഖില വിഹാറിൽ അജിത്ത് കുമാറിനെയാണ് പിടികിട്ടാത്തത്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാ​െണന്നാണ്​ എക്സൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഉന്നതരുടെ ഇടപെടലുകളാണ് ഇയാളെ കണ്ടെത്തുന്നതിന് തടസ്സമാകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇയാളുടെ വീടി‍ൻെറ വിറകുപുരയില്‍ സൂക്ഷിച്ച 2200 ലിറ്റര്‍ സ്പിരിറ്റ് അധികൃതര്‍ പിടികൂടിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാ​െണന്ന് പറയുന്നതല്ലാതെ കണ്ടെത്തിയില്ല. നേരത്തേ പിടികൂടിയ സംഭവങ്ങളിലും യഥാർഥ ഉടമകളെ കസ്​റ്റഡിയിലെടുത്തിട്ടി​െല്ലന്നത് മേഖലയിലെ സ്പിരിറ്റ് കടത്തിലെ ഉന്നതബന്ധം മറനീക്കി പുറത്തുവരുന്നതാണ്. ഓണക്കാലത്ത്​ ലഹരി കൂടിയ വ്യാജക്കള്ള് നിർമിക്കാൻ എത്തിച്ചതാണ് പിടികൂടിയ സ്പിരിറ്റെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story