Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമീങ്കര ഡാമിൽ ആദിവാസി...

മീങ്കര ഡാമിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന്

text_fields
bookmark_border
പാലക്കാട്​: ​ ആക്​ഷൻ കൗൺസിൽ. വിഷയമുന്നയിച്ച്​ ജില്ല​ പൊലീസ്​ സൂപ്രണ്ടിന്​ പരാതി നൽകിയതായി മരിച്ച ശിവരാജ​ൻെറ ഭാര്യ വിനിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിവരാജ​ൻെറ മരണം അപകടമരണമാക്കി തീർക്കാൻ പൊലീസും പഞ്ചായത്ത്​ പ്രസിഡൻറും നടത്തുന്ന പ്രചാരണം യഥാർഥ പ്രതികളെ രക്ഷിക്കാൻ നടത്തുന്ന തിരക്കഥയുടെ ഭാഗമാണെന്ന്​ സമരസമിതി രക്ഷാധികാരി വിള​േയാ​ടി ശിവൻകുട്ടി പറഞ്ഞു. ജൂ​െലെ 24ന്​ കാണാതായ ശിവരാജ​ൻെറ മൃതദേഹം 26നാണ്​ ഡാമിൽ കണ്ടെത്തിയത്​. ഇതിനിടെ പൊലീസും ഫയർ​േഫാഴ്​സും തിരച്ചിൽ നടത്തിയെങ്കിലും ക​ണ്ടെത്താനായിരുന്നില്ല. മൃതദേഹത്തിൽ ചെവിക്ക്​ സമീപമുണ്ടായിരുന്ന പാട്​ ആമ കടിച്ചതാണെന്ന്​ വ്യാഖ്യാനിക്കുകയാണ്​ അധികൃതർ ചെയ്​തത്​. മാത്രമല്ല മീനുകളടക്കം ജലജീവികൾ മൃതദേഹത്തിൽ കടിച്ചിരുന്നില്ല. നിലവിൽ പോസ്​റ്റ്​മോർട്ടംറിപ്പോർട്ട്​ തിരുത്താനുള്ള നീക്കമാണ്​ നടത്തുന്നത്​. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ശിവരാജ​ൻെറ സഹോദരൻ തങ്കരാജ്, സമരസമിതി ഭാരവാഹികളായ കെ. വാസുദേവൻ, മായിപ്പൻ നീലിപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story