Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 5:28 AM IST Updated On
date_range 11 Aug 2021 5:28 AM ISTസപ്ലൈകോ ജില്ലതല ഓണം ഫെയര്‍ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
പാലക്കാട്: സപ്ലൈകോ ജില്ലതല ഓണം ഫെയറിന് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30ന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിലെ പീപ്ള്‍സ് ബസാറില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന കേന്ദ്രങ്ങളില്‍നിന്ന് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. ഫെയറില്‍ 13 ഇനം സാധനങ്ങള്‍ക്ക് സബ്സിഡി ഉണ്ടായിരിക്കുമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു. ആഗസ്റ്റ് 20 വരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഫെയര്‍ പ്രവര്‍ത്തിക്കുക. സപ്ലൈകോയുടെ താലൂക്കുതല ഫെയറുകള്‍ക്ക് 16ന് തുടക്കമാകും. ----------------------- അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലനം: 'എന്‍ട്രി 2021' ഉദ്ഘാടനം ഇന്ന് പാലക്കാട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച പരിശീലന പരിപാടി 'എന്‍ട്രി 2021' ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ബുധനാഴ്ച രാവിലെ 10ന് ഓണ്‍ലൈനായി നിര്‍വഹിക്കും. അധ്യാപകര്‍ക്ക് ക്ലാസ് മുറികളും കുട്ടികളെയും കാണാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന പരിമിതികള്‍ മറികടക്കാൻ ഡയറ്റിൻെറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ നിയമിതരായ 1500ലധികം അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആദ്യഘട്ട ദ്വിദിന പരിശീലനത്തിൻെറ ജില്ലതല ഉദ്ഘാടനമാണ് സ്പീക്കര്‍ നിര്‍വഹിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി ബാച്ചുകളുടെ പരിശീലനവും നടക്കും. പട്ടികവര്‍ഗ സംഘടനയിലുള്‍പ്പെട്ടവരെന്ന പേരില്‍ പണപ്പിരിവ്; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഓഫിസര്‍ പാലക്കാട്: ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ പണം പിരിക്കുന്നതായി ഫീല്‍ഡ് ഓഫിസര്‍മാര്‍ ശ്രദ്ധയിൽപെടുത്തിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, പട്ടികവര്‍ഗക്കാരുള്ള പഞ്ചായത്തുകളിലെ പ്രസിഡൻറുമാര്‍ എന്നിവരടങ്ങുന്ന ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ ഭൂമി വിതരണത്തിനായി കണ്ടെത്തുന്നത്. വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം നിക്ഷിപ്ത വനഭൂമി, സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിട്ടുകിട്ടിയ ഭൂമി, പട്ടികവര്‍ഗ വികസന വകുപ്പിൻെറ ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങുന്ന ഭൂമി എന്നിവയില്‍ നിന്നാണ് ഭൂമി വിതരണം നടത്തി വരുന്നത്. എന്നാൽ, പട്ടികവർഗ സംഘടനയുടെ ആളുകളെന്ന പേരിൽ ചിലർ തങ്ങളുടെ ശ്രമഫലമായാണ് ഭൂമി ലഭിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുണഭോക്താക്കളിൽനിന്ന് തുക പിരിക്കുന്നതായാണ് ഫീൽഡ് ഓഫിസർമാർ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story