Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 5:28 AM IST Updated On
date_range 8 Aug 2021 5:28 AM ISTഗ്രീൻഫീൽഡ് പാത: വനമേഖല ഒഴിവാക്കും
text_fieldsbookmark_border
മുണ്ടൂർ: ഭാരത് മാല പദ്ധതിക്ക് കീഴിൽ പുതുതായി വരുന്ന പാലക്കാട്-- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ നിർമാണം ജില്ലയിലെ സംരക്ഷിത വനമേഖലയെ ബാധിക്കാത്ത വിധത്തിൽ. പാത നിർമാണവുമായി ബന്ധപ്പെട്ട് ചീഫ് അഡീഷനൽ ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻെറ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി തൃശൂരിൽ നടന്ന ചർച്ചയിലാണ് ജില്ലയിലെ റിസർവ് വനം പൂർണമായി ഒഴിവാക്കുമെന്ന് അറിയിച്ചത്. വനത്തിലൂടെ പാത കടന്നുപോകുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളെക്കുറിച്ച് വനം വകുപ്പിന് ദേശീയപാത വിഭാഗം റിപ്പോർട്ട് സമർപ്പിക്കണം. പാത നിർമാണത്തിന് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെട്ട വില്ലേജുകളുടെ പേരുകളും സർവേ നമ്പറുകളും ഉൾപ്പെടുത്തിയുള്ള പട്ടിക കഴിഞ്ഞദിവസം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 38 വില്ലേജുകളിൽനിന്നുള്ള സ്ഥലങ്ങളാണ് പാത നിർമാണത്തിന് ഏറ്റെടുക്കുക. പാലക്കാട് ജില്ലയിൽ 21 വില്ലേജുകളിൽനിന്നും ഭൂമി ഏറ്റെടുക്കാനുണ്ട്. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിയായിരിക്കും പാത കടന്നുപോകുന്നത്. പുതിയ ഗ്രീൻഫീൽഡ് പാതയുടെ അലൈൻമൻെറ് സംസ്ഥാന സർക്കാർ നേരേത്ത അംഗീകരിച്ചിരുന്നു. പാലക്കാട്ടെ പുതുശ്ശേരി വെസ്റ്റ് വില്ലേജിൽനിന്ന് തുടങ്ങി കോഴിക്കോട് ഒളവണ്ണ വില്ലേജിൽ അവസാനിക്കുന്നതാണ് നിർദിഷ്ട ഗ്രീൻഫീൽഡ് പാത. 121.944 കിലോമീറ്ററാണ് നീളം. 45 മീറ്റർ വീതിയിലാണ് പാത നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story