Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​...

പാലക്കാട്​ എഫ്.എം.സി.ജി പാർക്ക്; ഫിക്കി നിർദേശം സമർപ്പിച്ചു

text_fields
bookmark_border
കൊച്ചി: 2027ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്ന എഫ്.എം.സി.ജി (ഫാസ്​റ്റ്​ മൂവിങ്​ കൺസ്യൂമർ ഗുഡ്​സ്​) പാർക്ക് സ്ഥാപിക്കാനുള്ള നിർദേശം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് ​േകാമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രതിനിധിസംഘം സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. ഇതിന്​ പാലക്കാട് ജില്ലയിൽ 500 ഹെക്ടർ കണ്ടെത്തണമെന്നാണ് നിർദേശം. പാർക്കി​ൻെറ രൂപരേഖ ഫിക്കി കർണാടക ചെയർമാൻ കെ. ഉല്ലാസ് കാമത്തി​ൻെറ നേതൃത്വത്തിലെ പ്രതിനിധിസംഘം വ്യവസായമന്ത്രി പി. രാജീവിന് സമർപ്പിച്ചു. പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്​ടിക്കാത്ത ഉൽപാദന മേഖലയെന്ന നിലയിൽ പാർക്ക് വികസിപ്പിക്കുന്നതിന് എല്ലാ സഹകരണവും ഫിക്കി വാഗ്ദാനം ചെയ്തതായി മന്ത്രി പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, കിൻഫ്ര എം.ഡി സന്തോഷ് കോശി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഫിക്കി കേരള സ്​റ്റേറ്റ്​ കൗൺസിൽ കോ ചെയർ ഡോ. എം.ഐ. സഹദുല്ല, കർണാടക സ്​റ്റേറ്റ്​​ കൗൺസിൽ മേധാവി ഷാജു മംഗളം, കേരള സ്​റ്റേറ്റ്​ കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story