Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 5:29 AM IST Updated On
date_range 7 Aug 2021 5:29 AM ISTവിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം
text_fieldsbookmark_border
പാലക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻെറ സഹകരണത്തോടെ നടത്തുന്ന മക്കള്‍ക്കൊപ്പം ബഹുജന വിദ്യാഭ്യാസ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്തിന് വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിക്കും. ഒരോ സ്‌കൂളിലും പി.ടി.എ സഹകരണത്തോടെ 250 പേര്‍ ഒരുമിച്ച് പങ്കെടുക്കാവുന്ന തരത്തിലാണ് ഗൂഗിള്‍ പ്ലാറ്റ് ഫോമില്‍ ക്ലാസെടുക്കുക. ജില്ലയില്‍ ഇത്തരത്തില്‍ മൂവ്വായിരത്തോളം ക്ലാസ് സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് കെ. ബാലസുബഹ്മണ്യന്‍, കണ്‍വീനര്‍ എസ്. ലക്ഷ്മിക്കുട്ടി, ജോ. കണ്‍വീനര്‍മാരായ കെ.എസ്. സുധീര്‍, മുഹമ്മദ് മൂസ എന്നിവർ പങ്കെടുത്തു. പ്രവാസികളോട് അനീതി; വെർച്വല്‍ പ്രക്ഷോഭവുമായി വെൽഫെയർ ഫോറം പാലക്കാട്: പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ പ്രവാസി വെല്‍ഫെയര്‍ ഫോറം ആഗസ്റ്റ് 13ന് വെർച്വല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് ഏഴിന് നടക്കുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നും മൂപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കും. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് അബൂഫൈസല്‍, ജില്ല ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പറളി, പ്രവാസി വെൽെഫയർ ഫോറം ജില്ല പ്രസിഡൻറ് അശറഫ് മാട്ടറ, പ്രവാസി വെൽെഫയർ ഫോറം ജില്ല സെക്രട്ടറി ഷുക്കൂര്‍ വടക്കഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story