Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിയമസഭ തെരഞ്ഞെടുപ്പ്:...

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ല കലക്ടര്‍ ട്രോഫി വിതരണം ചെയ്തു

text_fields
bookmark_border
പാലക്കാട്: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പി​ൻെറ ആഭിമുഖ്യത്തില്‍ വോട്ടിങ്​ പ്രചാരണ പരിപാടിയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ കോളജുകള്‍ക്കുള്ള ട്രോഫി ജില്ല കലക്ടര്‍ വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കോളജുകളില്‍ നടത്തിയ കാ​െമ്പയ്‌നില്‍ അഹല്യ കോളജ് ഓഫ് എൻജിനിയറിങ്​ ആൻഡ്​ ടെക്‌നോളജി അധികൃതര്‍ ജില്ല കലക്ടര്‍ മൃണ്മയി ജോഷിയില്‍നിന്ന്​ ട്രോഫി ഏറ്റുവാങ്ങി. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യുവക്ഷേത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ്-മുണ്ടൂര്‍, വി.ടി.ബി കോളജ്-ശ്രീകൃഷ്ണപുരം, കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്-വടക്കഞ്ചേരി, എ.എം.സി കോളജ്-ഒറ്റപ്പാലം എന്നീ കോളജുകള്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ------------------------- ​െഗസ്​റ്റ്​ അധ്യാപക ഒഴിവ് പാലക്കാട്: ചിറ്റൂര്‍ ഗവ. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ​െഗസ്​റ്റ്​ അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്​റ്റര്‍ ചെയ്യണം. താൽപര്യമുള്ളവര്‍ ആഗസ്​റ്റ്​ ഒമ്പതിന് രാവിലെ 10.30ന് ബയോഡാറ്റയും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 9447425551.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story