Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗുണനിലവാരക്കുറവും...

ഗുണനിലവാരക്കുറവും തൂക്കത്തിൽ വെട്ടിപ്പും; പരിശോധനക്ക്​ ആളെ നിയോഗിച്ചു

text_fields
bookmark_border
പാലക്കാട്: എഫ്​.സി.​െഎ ഗോഡൗണുകളിൽനിന്ന്​ വിതരണത്തിനെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരമടക്കം വിഷയങ്ങളിൽ പരാതിയുയർന്നതോടെ നടപടിയുമായി പൊതുവിതരണവകുപ്പ്​. താലൂക്ക് സപ്ലൈ ഓഫിസർമാരെ ഗോഡൗണുകളിൽ പരിശോധന ഉദ്യോഗസ്ഥരായി നിയോഗിച്ച്​ ഉത്തരവിറങ്ങി. എഫ്.സി.ഐയിൽനിന്ന്​ കീറിയ മോശം ചാക്കുകളിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഗുണമേന്മയെ ബാധിക്കുന്നതായി പരാതിയുയർന്നിരുന്നു. ചാക്കുകളിൽ അളവ്​ ധാന്യങ്ങളില്ലാത്തതും പരാതിക്ക്​ വഴി​െവച്ചു. ഇത്​ മറയാക്കി ഒരുവിഭാഗം ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തുന്നതായും പരാതിയുണ്ട്. ഇതു പരിഗണിച്ചാണ്​ ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യധാന്യ വിതരണം സുഗമമാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസർമാരെയും റേഷനിങ്​ ഇൻസ്പെക്ടർമാരെയും ഒലവക്കോട്, വടക്കാഞ്ചേരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐകളിൽ നിയമിച്ചത്. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ താലൂക്കിലെ ജീവനക്കാരെ ഒലവക്കോടും പട്ടാമ്പി താലൂക്കിലെ ജിവനക്കാരെ വടക്കാഞ്ചേരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിലുമാണ് ജില്ല സപ്ലൈ ഓഫിസർ നിയമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story