Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'മക്കൾക്കൊപ്പം' പദ്ധതി...

'മക്കൾക്കൊപ്പം' പദ്ധതി തുടങ്ങി

text_fields
bookmark_border
തൃശൂർ: ഓൺലൈൻ പഠനം വിദ്യാർഥികളിൽ സൃഷ്​ടിക്കുന്ന സമ്മർദം എങ്ങനെ ശാസ്ത്രീയമായി ലഘൂകരിക്കാം എന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്ന പദ്ധതിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ നടപ്പാക്കുന്ന 'മക്കൾക്കൊപ്പം 'പരിപാടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. 'മക്കൾക്കൊപ്പം' പദ്ധതിയുടെ തൃശൂർ ജില്ല തല ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ ലോഗോ പ്രകാശനം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷീന പായങ്ങാട്ടിൽ കൈപ്പുസ്തകം പ്രകാശനം ചെയ്​തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഡേവീസ് മുഖ്യാതിഥിയായി. തൃശൂർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്​ ഡോ. കെ. വിദ്യാസാഗർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ തുടങ്ങിയവർ സംബന്ധിച്ചു. തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികളോടും രണ്ടര ലക്ഷം രക്ഷിതാക്കളോടുമാണ് 'മക്കൾക്കൊപ്പം' പരിപാടിയിലൂടെ വരും ദിനങ്ങളിൽ സംവദിക്കുക. tcr makalkoppam: 'മക്കൾക്കൊപ്പം' പദ്ധതിയുടെ തൃശൂർ ജില്ല തല ഉദ്ഘാടനം ഓൺലൈൻ വഴി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story