Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
പത്തിരിപ്പാല: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മൗണ്ട്​സീന സ്​കൂൾ അധികൃതർ അഭിനന്ദിച്ചു. 17ാം വർഷമാണ്​ തുടർച്ചയായി 100 ശതമാനം വിജയം നേടുന്നത്​. ഇത്തവണ എട്ടുവിദ്യാർഥികളാണ് സമ്പൂർണ എ വൺ നേടി വിജയിച്ചത്. 15 വിദ്യാർഥികൾ നാല്​ എ വൺ നേടുകയും 28 കുട്ടികൾ 90 ശതമാനം മാർക്ക് നേടുകയും ചെയ്തു. ആകെ പരീക്ഷ എഴുതിയ 176 വിദ്യാർഥികളിൽ 60 ശതമാനം വിദ്യാർഥികളും ഡിസ്‌റ്റിങ്ഷൻ നേടിയാണ് വിജയിച്ചതെന്നും അധികൃതർ പറഞ്ഞു. വിജയികളായ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും മൗണ്ട്സീന ഗ്രൂപ് ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, വൈസ് ചെയർമാൻ ഉസ്മാൻ ആലത്തൂർ, ബി.എസ്.കെ.ടി സെക്രട്ടറി കെ.പി. അബ്​ദുൽ റഹ്മാൻ, മൗണ്ട്സീന ഗ്രൂപ് സി.ഇ.ഒ കെ. അബ്​ദുൽ അസീസ് കള്ളിയത്ത്, മാനേജർ കെ. അബ്​ദുൽ സലാം, മാനേജിങ് കമ്മിറ്റി അംഗം പി.എ. ഷംസുദ്ദീൻ, മൗണ്ട്സീന പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, വൈസ് പ്രിൻസിപ്പൽ കെ. ശ്രീലത, പി.ടി.എ പ്രസിഡൻറ് കെ.ജി. ഷാജഹാൻ, മദർ പി.ടി.എ പ്രസിഡൻറ് ബി.എ. നൗഫിയ എന്നിവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story