Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:29 AM IST Updated On
date_range 6 Aug 2021 5:29 AM ISTകോവിഡ് നിയന്ത്രണ ഇളവ്; പട്ടാമ്പിയിൽ യോഗം ചേർന്നു
text_fieldsbookmark_border
പട്ടാമ്പി: പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ ലഭിച്ച നഗരസഭ പരിധിയിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നു. ഇളവുകൾ നടപ്പാക്കുമ്പോൾ കോവിഡ് വ്യാപനം കൂടാതെ പട്ടാമ്പിയെ സുരക്ഷിത മേഖലായിതന്നെ നിലനിർത്തുന്നതിനും അതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. കാര്യങ്ങൾ വിശദീകരിക്കാൻ വെള്ളിയാഴ്ച നഗരസഭ ഓഫിസിൽ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കുന്നുണ്ട്. നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നഗരസഭ, പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനകൾ നടത്തും. നഗരസഭ ചെയർപേഴ്‌സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, തഹസിൽദാർ ടി.പി. കിഷോർ, നഗരസഭ സെക്രട്ടറി ഇ. നാസിം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി. റുഖിയ, പി.കെ. കവിത, സബ് ഇൻസ്‌പെക്ടർ എം.ബി. രാജേഷ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story