Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 5:29 AM IST Updated On
date_range 31 July 2021 5:29 AM ISTകറുകപുത്തൂർ പീഡനം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായില്ല
text_fieldsbookmark_border
കൂറ്റനാട്: കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ കോവിഡ് മുക്തരാവാത്തതിനാൽ കസ്റ്റഡിയില്‍ വാങ്ങാനായില്ല. അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമുണ്ട്. പോക്സോ പ്രകാരം അറസ്റ്റിലായി ആലത്തൂര്‍ സബ്ജയിലില്‍ കഴിയുന്ന മുഹമ്മദിന് രോഗം ഭേദമാവാത്തതിനാല്‍ അന്വേഷണസംഘം മടങ്ങുകയായിരുന്നു. മറ്റു പ്രതികളായ അഭിലാഷ്, നൗഫല്‍ എന്നിവര്‍ക്ക് നേരേത്ത രോഗം സ്ഥിരീകരിച്ചിരുന്നു. MUST DC സമാധാനം തകർക്കാൻ ആർ.എസ്.എസ് ശ്രമം -എസ്.ഡി.പി.െഎ പാലക്കാട്: എലപ്പുള്ളിയിൽ ആർ.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുകയാണെന്നും പ്രാദേശിക നേതാവ് സക്കീർ ഹുസൈനെ വെട്ടിപ്പരിക്കേൽപിച്ചത് നാടിൻെറ സമാധാനം തകർക്കാനാണെന്നും എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് എസ്.പി. അമീർ അലി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രദേശത്ത് മുമ്പും സമാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2019 മേയിൽ വീടുകൾക്കുനേരെ നടന്ന ആക്രമണത്തിന് വെേട്ടറ്റ സക്കീർ ഹുസൈൻെറ മാതാവ് സാക്ഷിയാണ്. ഇൗ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ് നേതാവിനെ ഒഴിവാക്കിയാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ഗൂഢാലോചനയടക്കം കാര്യങ്ങൾ അന്വേഷണത്തിൻെറ പരിധിയിൽ കൊണ്ടുവന്ന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ചിറ്റൂർ മണ്ഡലം പ്രസിഡൻറ് ഉമ്മർ അത്തിമണി, എലപ്പുള്ളിപ്പാറ പഞ്ചായത്ത് കമ്മിറ്റി അംഗം സുബൈർ എലപ്പുള്ളി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story