Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമൈക്രോ...

മൈക്രോ ക​െണ്ടയ്​ൻ​മെൻറ്​ സോൺ: കണക്ക്​ തെറ്റെന്ന്​

text_fields
bookmark_border
മൈക്രോ ക​െണ്ടയ്​ൻ​മൻെറ്​ സോൺ: കണക്ക്​ തെറ്റെന്ന്​ മൈക്രോ ക​െണ്ടയ്​ൻ​മൻെറ്​ സോൺ: കണക്ക്​ തെറ്റെന്ന്​ മണ്ണൂർ: ട്രിപ്ൾ ലോക്ഡൗണിൽനിന്ന്​ മുക്തമായ മണ്ണൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് വീണ്ടും മൈക്രോസോണായി പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി ജനങ്ങൾ. നാല് കോവിഡ് കേസുകൾ നിലവിലുള്ള വാർഡ്​ മൈക്രോ ക​െണ്ടയ്​ൻമൻെറ്​ സോണായതോടെ ഇനി ചൊവ്വാഴ്ച വരെ കാത്തിരിക്കണം. മാനദണ്ഡം നിശ്ചയിച്ചത്​ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ജനങ്ങൾ വലയുകയാണെന്നും മുസ്​ലിം ലീഗ് നിയോജക മണ്ഡലം ഉപാധ്യക്ഷനും അഞ്ചാം വാർഡ് അംഗവുമായ വി.എം. അൻവർ സാദിഖ്​ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് മണ്ണൂർ പഞ്ചായത്ത് ജില്ല കലക്ടർക്കും ഡി.എം.ഒക്കും പരാതി നൽകിയിട്ടുണ്ട്. സ്​കൂട്ടറും പിക്​അപ് വാനും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക് ശ്രീകൃഷ്ണപുരം: വെള്ളിനേഴി കുളക്കാട് പാറക്കുഴിക്ക് സമീപം സ്​കൂട്ടറും പിക്​അപ് വാനും കൂട്ടിയിടിച്ച്​ രണ്ട്​ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന കുളക്കാട് സൻെററിൽ തിരുമല ടീ സ്​റ്റാൾ നടത്തിപ്പുകാരൻ പകരാവൂർ സ്വദേശി മണികണ്ഠനെ ആദ്യം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തി​ൻെറ നില ഗുരുതരമായി തുടരുകയാണെന്ന്​ അധികൃതർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ പിതാവ് കുളക്കാട് കാഞ്ഞിരത്തിങ്കൽ വാസു നിസ്സാര പരിക്കുകളോട്ടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ്​ അപകടം. പാലക്കാട് ഭാഗത്തുനിന്ന്​ ചേർപ്പുളശ്ശേരി ഭാഗത്തേക്ക്‌ പാർസൽ കയറ്റിവന്ന പിക്​അപ് വാനാണ് എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്. അമിത വേഗതിയിലായിരുന്നു പിക്​അപ് വാനെന്ന് ദൃക്സാക്ഷിക്കൾ പറഞ്ഞു. മണികണ്ഠനും വാസുവും വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ ക്ഷീര സഹകരണ സംഘത്തിൽനിന്ന്​ പാൽ വാങ്ങി വരു​േമ്പാഴാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story