Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറമ്പിക്കുളം കടുവ...

പറമ്പിക്കുളം കടുവ സ​േങ്കതത്തിന്​ അംഗീകാരം

text_fields
bookmark_border
പറമ്പിക്കുളം: പറമ്പിക്കുളം കടുവ സങ്കേതത്തിന് ലോകോത്തര പ്രകൃതിസംരക്ഷണ ഗുണനിലവാര അക്രഡിറ്റേഷൻ. കടുവ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാമാറ്റ മന്ത്രാലയമാണ് അംഗീകാരം പ്രഖ്യാപിച്ചത്. കടുവകളുടെ എണ്ണം, പരിപാലനം, സാമൂഹിക പങ്കാളിത്തം, ടൂറിസം, ആവാസ വ്യവസ്ഥ സംരക്ഷണം തുടങ്ങിയ 17 ഘടകങ്ങൾ വിലയിരുത്തി 70 ശതമാനം വിജയം കൈവരിച്ച സങ്കേതങ്ങൾക്കാണ് ഈ പദവി നൽകുന്നത്. പറമ്പിക്കുളത്തോട് ചേർന്ന തമിഴ്നാട്ടിലെ ആനമല, മുതുമല കർണാടകത്തിലെ ബന്ദിപ്പൂർ എന്നീ 18 കടുവ സങ്കേതങ്ങളും സൂചികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പറമ്പിക്കുളത്ത്​ നടത്തിയ സെൻസസിൽ 35 കടുവകളെയാണ് കണ്ടെത്തിയതെന്ന് ഫോറസ്​റ്റ്​ കൺസർവേറ്റർ എസ്. വൈശാഖ് പറഞ്ഞു. 277.40 ചതുരശ്ര കിലോമീറ്ററുള്ള പറമ്പിക്കുളം കടുവ സങ്കേതത്തിൽ 1408 ഇനം പുഷ്പ സസ്യങ്ങൾ, 268 ഇനം പക്ഷികൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. Photo PEW - KLGD പറമ്പിക്കുളം കടുവ സങ്കേതം ഓണം ഖാദി മേള തുടങ്ങി പാലക്കാട്: ഓണം ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പ്രോജക്ട് ഓഫിസര്‍ പി.എസ്​. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. മേളയില്‍ തനത് ഉൽപന്നങ്ങള്‍ക്ക് ആഗസ്​റ്റ്​ 20 വരെ 30 ശതമാനം റിബേറ്റ് നല്‍കും. 499, 750, 2999 എന്നീ വിലകളില്‍ ഖാദി കിറ്റ് വില്‍പനക്കൊരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടാകും. ഖാദി ബോര്‍ഡിന് കീഴിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ വില്‍പനശാലകളില്‍ ഖാദി ഉൽപന്നങ്ങളും കിറ്റും ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story