Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 5:28 AM IST Updated On
date_range 31 July 2021 5:28 AM ISTകോവിഡ് കാലം ചികിത്സ മുടക്കി; ഗിരീഷിന് ദുരിതജീവിതം
text_fieldsbookmark_border
മുതലമട: കോവിഡ് കാലത്ത് ഇരട്ടി ദുരിതത്തിൽ ഗിരീഷിൻെറ (35) ജീവിതം. കരാറടിസ്ഥാനത്തിൽ വൈദ്യുത ബൾബ് അറ്റകുറ്റപ്പണി നടത്തുന്നവർക്കൊപ്പം ജോലി ചെയ്യവേ 2013 മാർച്ച് 13ന് വൈദ്യുതി തൂണിൽനിന്ന് ഷോക്കേറ്റ് വീണ ഗിരീഷിൻെറ നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും നടക്കാൻ സാധിക്കാതായി. 65 കഴിഞ്ഞ അമ്മ ചിന്ന മാത്രമാണ് കൂട്ടിനുള്ളത്. ഗിരീഷ് ചികിത്സ സഹായ സമിതി രൂപവത്കരിച്ച് വീഴാറായ പഴയ വീട്ടിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. സുമനസ്സുകളുടെ സഹായത്താൽ ചികിത്സ നടത്തിവന്ന ഗിരീഷിന് കോവിഡ് കാലമായതോടെ സഹായങ്ങൾ നിലക്കുകയും ചികിത്സ മുടങ്ങുകയും ചെയ്തു. ഇതിനിടെ ഗിരീഷിനും അമ്മ ചിന്നക്കും കോവിഡ് ബാധിച്ചു. അതിൻെറ അനന്തര ചികിത്സകളും മുടങ്ങി. മാസത്തിൽ 6000 രൂപ മരുന്നുകൾക്ക് മാത്രം ആവശ്യമായി വരുന്ന ഗിരീഷിൻെറ ജീവിതം കോവിഡ് കാലത്ത് ദുരിതപൂർണമായി. എഴുന്നേറ്റിരിക്കണമെങ്കിൽ പരസഹായം ആവശ്യമായ ഗിരീഷിൻെറ ചികിത്സ മുടങ്ങാതിരിക്കാൻ സർക്കാറിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് അമ്മ ചിന്ന. PEW - KLGD എട്ട് വർഷമായി കിടപ്പിലായ ഗിരീഷ് അമ്മ ചിന്നക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story