Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുട്ടികളോട്​ ലൈംഗിക...

കുട്ടികളോട്​ ലൈംഗിക ചേഷ്​ട; ഒാ​േട്ടാ ഡ്രൈവർക്ക്​ ഒന്നര വർഷം കഠിന തടവും പിഴയും

text_fields
bookmark_border
പാലക്കാട്​: പ്രായപൂർത്തിയാവാത്ത നാല്​ പെൺകുട്ടികളോട്​ ലൈംഗിക ചേഷ്​ട കാണിച്ച ഒാ​േട്ടാ​ ൈഡ്രവർക്ക്​ ഒന്നര വർഷം കഠിന തടവും 10,000 രൂപ പിഴയും. പാലക്കാട്​ മാങ്കാവ്​ കൽവാക്കുളം ദേവിക നിവാസിൽ രവി വർമയെയാണ്​ (37) പാലക്കാട്​ പോക്​സോ കോടതി ജഡ്​ജി പി.പി. സെയ്​തലവി ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ രണ്ട്​ മാസം അധികതടവ്​ അനുഭവിക്കണം. അഞ്ച്​ വയസ്സിൽ താഴെയുള്ള നാല്​ കുട്ടികളെ സ്​കൂളിൽനിന്ന്​ വീട്ടിലേക്ക്​ കൊണ്ടുപോകു​േമ്പാൾ മലമ്പുഴ തോട്ടപുര എന്ന സ്ഥലത്ത്​ ഒാ​േട്ടാ നിർത്തി ലൈംഗിക ചേഷ്​ടകൾ കാണിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്​. 2017 ആഗസ്​റ്റ്​ 24നാണ്​ കേസിനാസ്​പദമായ സംഭവം. മലമ്പുഴ പൊലീസാണ്​ കേസെടുത്ത്​. നെന്മാറയിൽ നിയന്ത്രണം കർശനം; റോഡുകൾ അടച്ചു നെന്മാറ: നെന്മാറ പഞ്ചായത്തുമായി അതിരിടുന്ന അയിലൂർ പഞ്ചായത്തിലെ റോഡുകളിൽ വാഹന ഗതാഗതത്തിന്​ നിയന്ത്രണം. കയ്പഞ്ചേരി-അടിപ്പെരണ്ട റോഡ്, അരിയക്കോട്-കോളജ് റോഡ്, വീനസ് പവർ ഹൗസ് റോഡ് എന്നിവയാണ് കഴിഞ്ഞ ദിവസം അടച്ചത്. അയിലൂരിൽ വീണ്ടും ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലാണ് സഞ്ചാര മാർഗങ്ങൾ അടച്ചത്. കോളജ് റോഡിൽ പൊലീസ് പട്രോളിങ്ങും തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളായി നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ ടി.പി.ആർ ഉയർന്ന നിലയിലാണ്. പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് യൂനിറ്റ് തുടങ്ങി ചെർപ്പുളശ്ശേരി: കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്​കൂളിൽ പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് യൂനിറ്റ് പ്രവർത്തനം തുടങ്ങി. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സ്​കൂൾ ചെയർമാൻ മുഹമ്മദ് കുണ്ടുപറമ്പ്, അഡ്മിനിസ്​ട്രേറ്റർ സുഹ്റ, പ്രിൻസിപ്പൽ എ.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story