Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊപ്പം-തിരുവേഗപ്പുറ...

കൊപ്പം-തിരുവേഗപ്പുറ റോഡ് നവീകരണം തുടങ്ങി

text_fields
bookmark_border
പട്ടാമ്പി: കൊപ്പം-തിരുവേഗപ്പുറ റോഡ് നവീകരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ തിരുവേഗപ്പുറ ചെക്ക്പോസ്​റ്റിനു സമീപം സ്ഥിരമായി വെള്ളക്കെട്ട്​ ഉണ്ടാവുന്ന ഭാഗം ഉയർത്തി ഇൻറർലോക്ക്​ ചെയ്യുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇരുവശത്തും ഒാവുചാൽ നിർമാണവും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് വകുപ്പി​ൻെറ എസ്.എൽ.ടി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 25 ലക്ഷം രൂപ ​െചലവിൽ പ്രവൃത്തി നടത്തുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എ, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ ബാബുരാജ് ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നവീകരണം വിലയിരുത്തി. മഴ നിൽക്കുന്നതോടെ കൊപ്പം മുതൽ തിരുവേഗപ്പുറ വരെയുള്ള റോഡ് പൂർണമായും റബറൈസ് ചെയ്യുമെന്ന്​ മുഹമ്മദ് മുഹ്​സിൻ എം.എൽ.എ അറിയിച്ചു. ഇതിനായി 3.75 കോടി രൂപ അനുവദിച്ചു. ചിത്രം ptb 121 തിരുവേഗപ്പുറ റോഡ് നവീകരണം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story