Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 5:28 AM IST Updated On
date_range 5 July 2021 5:28 AM ISTവ്യാജ ഹാൻസ് നിർമാണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
1300 കിലോ പുകയിലയും 450 കിലോ ഹാൻസും പിടികൂടി ഷൊർണൂർ: എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡിൽ ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂർക്കുന്നിൽ വ്യാജ ഹാൻസ് നിർമാണ യൂനിറ്റ് കണ്ടെത്തി. 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാൻസ്, നിർമാണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പ്, രുചിക്കും മണത്തിനും ലഹരിക്കും ചേർക്കുന്ന വിവിധ രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. നിർമാണത്തിനും പാക്കിങ്ങിനുമായി സജ്ജമാക്കിയ രണ്ട് മെഷീനുകൾ, പാക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. നടത്തിപ്പുകാരനായ കടമ്പഴിപ്പുറം ആലങ്ങാട് കുണ്ടുപാരത്തൊടി പ്രതീഷ് (37), അസം സ്വദേശികളും തൊഴിലാളികളുമായ ഹബീബ് റഹ്മാൻ, ഭാര്യ ഷഹ്നാജ് എന്നിവരെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് സംഘവും ഷൊർണൂർ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കയിലിയാട് ചെറുമുളയൻ കാവിന് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിർമാണ യൂനിറ്റ് കണ്ടെത്തിയത്. pkg hans1 പ്രതീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story