Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 5:33 AM IST Updated On
date_range 4 July 2021 5:33 AM ISTമണ്ണാർക്കാട് റൂറൽ ബാങ്കിന് രണ്ട് അവാർഡ്
text_fieldsbookmark_border
മണ്ണാർക്കാട്: സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ സംഘങ്ങൾക്കുള്ള രണ്ട് സംസ്ഥാന സർക്കാർ അവാർഡ് മണ്ണാർക്കാട് റൂറൽ സർവിസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. മികച്ച പ്രവർത്തനം നടത്തുന്ന പ്രാഥമിക കാർഷിക വായ്പ സംഘത്തിനുള്ള അവാർഡും കോവിഡ് പരിശോധന കേന്ദ്രം നടത്തിപ്പ് ഉൾെപ്പടെയുള്ള മാതൃക പ്രവർത്തനങ്ങൾക്കുമുള്ള അവാർഡാണ് ലഭിച്ചത്. തിരുവനന്തപുരത്ത് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രി ആൻറണി രാജു, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ്, വി.പി. ജോയ് എം.എൽ.എ, സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story