Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:29 AM IST Updated On
date_range 3 July 2021 5:29 AM ISTപഠനോപകരണം നൽകി
text_fieldsbookmark_border
ആലത്തൂർ: ജി.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. കെ.ഡി. പ്രസേനൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം റംല ഉസ്മാൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.എച്ച്.എം ഇൻ ചാർജ് ഗോപിനാഥ്, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുബാറക്, ജോൺസൺ, സ്റ്റാഫ് സെക്രട്ടറി യു. ബാവ എന്നിവർ സംസാരിച്ചു. --------------- മത്സ്യകൃഷി വിളവെടുപ്പ് ആലത്തൂർ: ഫിഷറീസ് വകുപ്പും ആലത്തൂർ ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ വിളവെടുപ്പ് നടത്തി. ആലത്തൂർ സ്വാവാബ് നഗറിലെ മുഹമ്മദ് അയൂബ് എന്ന കർഷകൻെറ ഗായത്രി റിവർ അക്വാപോണിക്സ് ഫാമിലാണ് ചടങ്ങ് നടന്നത്. മത്സ്യക്കൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനഃചംക്രമണം നടത്തി അതിലടങ്ങിയ മത്സ്യവിസര്‍ജ്യങ്ങളിലെ അമോണിയയെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റ് ആക്കി മാറ്റി ഒരേ സമയം സസ്യവിളകളും മത്സ്യവും വളര്‍ത്തിയെടുക്കാവുന്ന സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. 4000 ഗിഫ്റ്റ് മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. അഞ്ച് മാസം പ്രായമായ 300 മുതൽ 450 ഗ്രാം തൂക്കം വരുന്ന മത്സ്യങ്ങളാണ് വിളവെടുത്തത്. കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. ഷൈനി അധ്യക്ഷത വഹിച്ചു. pew vilaveduppu: ആലത്തൂർ പഞ്ചായത്തിലെ ജനകീയ മത്സ്യക്കൃഷി വിളവെടുപ്പ് കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story