Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട്ട്...

മണ്ണാർക്കാട്ട് വ്യാപാരികൾ പട്ടിണി സമരം നടത്തി

text_fields
bookmark_border
മണ്ണാർക്കാട്: കോവിഡ് പ്രോട്ടോകോളിലെ അശാസ്ത്രീയത മൂലമുണ്ടാകുന്ന വ്യാപാരികളുടെ ദുരിതത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട്ട്​ വ്യാപാരികൾ പട്ടിണി സമരം നടത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച്​ കൂടുതൽ സമയം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാവിലെ 10 മുതൽ 11 വരെ അടച്ചിട്ട ഷട്ടറുകൾക്ക് മുന്നിൽ പ്ലക്കാർഡ് ഉയർത്തിയാണ്​ വ്യാപാരികൾ സമരത്തിൽ പങ്കുചേർന്നത്​. മണ്ണാർക്കാട് യൂനിറ്റ് പ്രസിഡൻറ്​ ബാസിത്ത് മുസ്​ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, ജോൺസൺ, ഷമീർ യൂണിയൻ, സജി ജനത എന്നിവർ വൈകുന്നേരം അഞ്ച്​ വരെ സമരം തുടർന്നു. ജില്ല വൈസ് പ്രസിഡൻറ്​ ലിയാക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു. രാഷ്​ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ഏകോപന സമിതി ജില്ല-മണ്ഡലം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story