Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2021 5:33 AM IST Updated On
date_range 20 Jun 2021 5:33 AM ISTനെല്ലിയാമ്പതിയിൽ മരം വീഴ്ചയും മണ്ണിടിച്ചിലും
text_fieldsbookmark_border
നെല്ലിയാമ്പതി: കാലവർഷം ശക്തമായതോടെ നെല്ലിയാമ്പതി മേഖലയിൽ മഴ തുടരുന്നു. ശക്തമായ കാറ്റുമുണ്ട്. നെല്ലിയാമ്പതി റോഡിലെ കുണ്ടറച്ചോല, മരപ്പാലം, ചെറുനെല്ലി, അയ്യപ്പൻ തിട്ട് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മരങ്ങൾ കടപുഴകി. ചിലയിടങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി. തോട്ടം മേഖലകളായ കാരപ്പാറ, മീരാ ഫ്ലോർ എന്നിവിടങ്ങളിലും മരങ്ങൾ വീണിരുന്നു. നെല്ലിയാമ്പതി റോഡിൽ മരങ്ങൾ വീണാൽ മണിക്കൂറുകളോളമാണ് ഗതാഗതം മുടങ്ങുക. ഇതോടെ ബുദ്ധിമുട്ടുന്നത് സർക്കാർ ജീവനക്കാരടക്കമുള്ള യാത്രക്കാരാണ്. ശക്തമായ കാറ്റും മഴയും തുടരുമ്പോൾ നെല്ലിയാമ്പതി റോഡിലൂടെയുള്ള യാത്രയും യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story