Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTലാപ്ടോപ്പിന് മുന്നിൽ ഇരട്ടകളുടെ ആദ്യക്ഷരം
text_fieldsbookmark_border
ആനക്കര: ബാഗില്ല, കളിപ്പാട്ടമില്ല; ഇരട്ടകള്‍ക്ക് ആദ്യക്ഷരത്തിൻെറ മധുരം ഡിജിറ്റലായി. ആനക്കര ചോലയില്‍ സബീല്‍ മുഹമ്മദ്-രഹ്ന അബ്ദുറഹ്മാന് ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് ആദ്യക്ഷരം കുറിക്കാന്‍ ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ്‌ലാബ് സ്‌കൂളില്‍ ചേർന്നത്. സഫ ബിന്‍ത് സബീല്‍, മര്‍വ ബിന്‍ത് സബീല്‍ എന്നിവരാണ് എല്‍.കെ.ജിയിൽ പ്രവേശനം നേടിയത്. കോവിഡ് പ്രതിസന്ധി കാരണം ക്ലാസെല്ലാം ഓണ്ലൈനിലാെണന്നുള്ള വിവരമൊന്നും ഇവര്‍ക്ക് അറിയിെല്ലങ്കിലും സ്‌കൂളിലേക്ക് പോകാന്‍ രണ്ടുപേര്‍ക്കും പുത്തന്‍ ഉടുപ്പ്, ബാഗ്, കുട, ചോറുപാത്രം, വാട്ടര്‍ ബോട്ടില്‍, അടക്കം മാതാപിതാക്കള്‍ വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഈ വര്‍ഷവും കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനിലാകുമെന്നതിനാല്‍ രണ്ടുപേര്‍ക്കും കൂടി ഒരു പുതിയ ലാപ്ടോപ് വാങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികളായതിനാല്‍ ഇവര്‍ക്ക് മൊബൈല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗിക്കാന്‍ കഴിയിെല്ലന്നതാണ് ലാപ്ടോപ് വാങ്ങാന്‍ കാരണം. അഞ്ചാം ക്ലാസുകാരിയായ ശസ്ഫ ബിന്‍ത് സബീല്‍, മൂന്നാം ക്ലാസുകാരിയായ ഷെസ്മിന്‍ ബിന്‍ത് സബീല്‍ എന്നിവരാണ് ഈ ഇരട്ടകളുടെ സഹോദരിമാർ. ഇവരും ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ്‌ലാബ് സ്‌കൂളിലാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story