Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2021 5:30 AM IST Updated On
date_range 28 May 2021 5:30 AM ISTകരിമ്പുഴ പുഴ മാലിന്യ നിക്ഷേപം:കർശന നടപടിക്കൊരുങ്ങി ഗ്രാമ പഞ്ചായത്ത്
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ പൊലീസിൻെറ സഹായത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജിക. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സി.സി ടി.വി സ്ഥാപിക്കുന്നതിനു തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിൻെറ പദ്ധതികൾ കൂടി പ്രയോജനപ്പെടുത്തി പുഴ സംരക്ഷണത്തിന് ഇടപെടൽ നടത്തുമെന്നും പ്രസിഡൻറ് സി. രാജിക പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം ശ്രീകൃഷ്ണപുരം: കർഷകരുടെ ദേശീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എ.ഡബ്ല്യു.യു ആഹ്വാനം ചെയ്ത കരിദിനാചരണം ശ്രീകൃഷ്ണപുരം ഏരിയയിൽ 52 കേന്ദ്രങ്ങളിൽ നടന്നു. പൊതു ഇടങ്ങളിലും വീട്ടുമുറ്റങ്ങളിലുമായി നടന്ന സമരത്തിന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ജില്ല എക്സിക്യൂട്ടിവ് അംഗം പി. അരവിന്ദാക്ഷൻ, ഏരിയ ഭാരവാഹികളായ പി. ബാലകൃഷ്ണൻ, വി. പ്രജീഷ് കുമാർ, പി. രാമനുണ്ണി, കെ.ടി. ഉണ്ണികൃഷ്ണൻ, എം. സുകുമാരൻ, സി. ഹരിദാസൻ, ഗോപീദാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story