Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡോമിസിലിയറി കെയർ സെൻറർ...

ഡോമിസിലിയറി കെയർ സെൻറർ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
ഡോമിസിലിയറി കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു ഡൊമിസിലറി കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തി​ൻെറ കീഴിൽ നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ഡോമിസിലിയറി കെയർ സൻെറർ പ്രവർത്തനമാരംഭിച്ചു. ഒമ്പതു മുറികളിൽ ഏഴ്​ ബെഡുകൾ വീതം 63 ആളുകൾക്കുള്ള താമസ സൗകര്യമാണ് ആദ്യഘട്ടം ഒരുക്കിയത്. കെട്ടിടത്തി​ൻെറ മുകളിലും താഴെയുമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, അവശ്യ മരുന്നുകൾ, ഗ്ലൗസ്, മാസ്ക്, പി.പി.ഇ കിറ്റ് എന്നീ സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്​റ്റാഫ്‌ നഴ്സി​ൻെറയും, കെയർടേക്കർമാരുടെയും മുഴുവൻ സമയ സേവനം, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്, വിനോദത്തിനും വായനക്കുമായി പ്രത്യേക കോർണറുകൾ എന്നിവയും സജ്ജീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സംഘത്തി​ൻെറ സേവനവും സൻെററിൽ ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ടി. മുഹമ്മദലി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story