Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഫ്ലോ മീറ്ററുകൾ നൽകി

ഫ്ലോ മീറ്ററുകൾ നൽകി

text_fields
bookmark_border
മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളിൽ ഘടിപ്പിക്കുന്ന ഫ്ലോ മീറ്ററുകൾ മണ്ണാർക്കാട് റൂറൽ ബാങ്ക് ആശുപത്രിക്ക് കൈമാറി. ബാങ്ക് പ്രസിഡൻറ്​ അഡ്വ. കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമൻ, രമ സുകുമാരൻ, ആശുപത്രി സൂപ്രണ്ട് ഡോ. പമീലി എന്നിവർ പങ്കെടുത്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് മീറ്റ് യു.എ.ഇ രണ്ട്​ മൾട്ടി പാരാ മോണിറ്ററിങ് സിസ്​റ്റവും ലക്ഷം രൂപയുടെ ഓക്സിജനും മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി. മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് നിവാസികളുടെ കൂട്ടായ്മയായ സാന്ത്വനം മണ്ണാർക്കാട് എജുക്കേഷനൽ ആൻഡ്​ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് 40,000 രൂപ വിലവരുന്ന ഹോട്ട് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ സാന്ത്വനം പ്രസിഡൻറ്​ ടി.ടി. ഉസ്മാൻ ഫൈസിയിൽനിന്ന്​ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story