Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 5:29 AM IST Updated On
date_range 25 May 2021 5:29 AM ISTഅയിലൂർ ഭാഗത്ത് എക്സ്സൈസ് പരിശോധന
text_fieldsbookmark_border
നെന്മാറ: അയിലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തിയതിനെ തുടർന്ന് നെന്മാറ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കി. തിരുവഴിയാട്, കയറാടി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോക്ഡൗണിൻെറ മറവിൽ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് അധികൃതർ കണ്ടെത്തിയിരുന്നു. വ്യാജ വാറ്റ് കർശനമായി തടയാനായി ഈ ഭാഗങ്ങളിൽ രാത്രി പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രഹസ്യവിവരങ്ങൾ പിന്തുടർന്നും അന്വേഷണമുണ്ട്. ലോക് ഡൗൺ ശക്തമായതോടെയാണ് ഉൾനാടൻ പ്രദേശങ്ങളിൽ വ്യാജവാറ്റിനുള്ള ശ്രമങ്ങൾ നടന്നുവരുന്നത്. വ്യാജമദ്യം കടത്തുന്ന സംഘങ്ങളും ഈ പ്രദേശത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story