Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 5:28 AM IST Updated On
date_range 25 May 2021 5:28 AM ISTനെന്മാറയിൽ കർശന പരിശോധന
text_fieldsbookmark_border
നെന്മാറ: ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന പഞ്ചായത്തിലെ അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. അയിലൂർ പഞ്ചായത്തിലെ കയറാടി ഭാഗത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചു. കയ്പഞ്ചേരിയിൽനിന്ന് അയിലൂർ പഞ്ചായത്ത് പ്രദേശത്തേക്കുള്ള വഴികളും അടച്ചുകെട്ടി. നെന്മാറ പൊലീസ് ഈ ഭാഗത്ത് നിരീക്ഷണവും ആരംഭിച്ചു. ടൗണിലേക്കുള്ള എല്ലാ റോഡുകളും അടഞ്ഞുകിടക്കുകയാണ്. അവശ്യവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിക്കാൻ വാർഡുതല വളൻറിയർമാർക്ക് ചുമതലയുണ്ട്. അനാവശ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും പൊലീസ് വിലക്കി. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും ഇത് രോഗവ്യാപനത്തെ തടയാൻ സഹായമാവുമെന്നുമാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story