Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 5:35 AM IST Updated On
date_range 24 May 2021 5:35 AM ISTസേവന പ്രവര്‍ത്തകർക്കെതിരെ പൊലീസ് നടപടിയെന്ന് പരാതി
text_fieldsbookmark_border
ആനക്കര: സേവന പ്രവര്‍ത്തകരെ ജില്ല അതിർത്തിയിൽ പൊലീസ് തടയുന്നതായി പരാതി. തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലുള്ളവർ മരുന്ന് വാങ്ങാൻ പോകുന്നത് അഞ്ച് കിലോമീറ്റർ അകലെയുള്ള മലപ്പുറം ജില്ലയിലെ എടപ്പാൾ ടൗണിലേക്കാണ്. ഇവിടേക്ക് പോകുന്ന ആര്‍.ആര്‍.ടി വളൻറിയർമാരെ തടയുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്നുവെന്നതാണ് പരാതി. വളൻറിയർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ചങ്ങരംകുളം പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കപ്പൂര്‍ പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story