Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:30 AM IST Updated On
date_range 23 May 2021 5:30 AM ISTഡോ. വിദ്യാധരെൻറ വേർപാടിൽ തേങ്ങി കൊല്ലങ്കോട്
text_fieldsbookmark_border
ഡോ. വിദ്യാധരൻെറ വേർപാടിൽ തേങ്ങി കൊല്ലങ്കോട് കൊല്ലങ്കോട്: ഡോ. വിദ്യാധരൻെറ നിര്യാണത്തോടെ കൊല്ലങ്കോടിന് നഷ്ടമായത് ജനകീയ ഡോക്ടറെ. കോവിഡ് ബാധിച്ച് മരിച്ച കൊല്ലങ്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽനിന്ന് വിരമിച്ച ഡോ. വിദ്യാധരൻ കസ്തൂർഭം എന്ന പേരിലുള്ള ക്ലിനിക് നടത്തിവരുകയായിരുന്നു. ഡോ. വിദ്യാധരൻെറ നേതൃത്വത്തിൽ കിടത്തി ചികിത്സ, പ്രസവചികിത്സ എന്നിവയുണ്ടായിരുന്നു കൊല്ലങ്കോട് പി.എച്ച്.സിയിൽ. സിവിൽ സർജൻ തസ്തിക ആദ്യമായി ഉണ്ടായതും ഡോക്ടറുടെ നിയമനത്തോടെയാണ്. ആംബുലൻസ് സേവനം നല്ല രീതിയിൽ പ്രവർത്തിച്ചതും ഇദ്ദേഹത്തിൻെറ കാലഘട്ടത്തായിരുന്നു. 1998 വർഷത്തിൽ കൊല്ലങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിയമിതനായ മുതൽ കോവിഡ് രോഗം ബാധിക്കുന്നതുവരെ നിരവധി പാവപ്പെട്ട രോഗികൾക്ക് അത്താണി ആയിരുന്ന ഡോക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story