Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:29 AM IST Updated On
date_range 23 May 2021 5:29 AM ISTകോവിഡ്: സേവന നിരതരായി അനി തൗഫീഖും ഗഫൂറും
text_fieldsbookmark_border
കോട്ടായി: കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തും കോവിഡ് ബാധിത കുടുംബങ്ങൾക്ക് അവശ്യ സഹായമെത്തിക്കുന്നതുമായ സേവന രംഗത്ത് കർമനിരതരായി യുവാക്കൾ. തികച്ചും സൗജന്യവും നിസ്വാർഥവുമായ സേവനമായാണ് കോട്ടായി ഓടനൂർ വലിയപറമ്പ് സ്വദേശികളായ അനി തൗഫീഖും അബ്ദുൽ ഗഫൂറും ഓടിനടക്കുന്നത്. കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കൽ, ഇവരുടെ റേഷൻ സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുക്കൽ, മരുന്ന് എത്തിക്കൽ, കോവിഡ് മുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കൽ, പൊതു ഇടങ്ങളായ പഞ്ചായത്ത് ഒാഫിസ്, ആശുപത്രി, ഇലക്ട്രിസിറ്റി ഓഫിസ്, പോസ്റ്റ് ഒാഫിസ്, പൊലീസ് സ്റ്റേഷൻ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങൾ അണുനശീകരിക്കൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് ഒരു മാസമായി ഇവർ നടത്തുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനതൽപരരായി ഇവർ എത്തുന്നുണ്ട്. വെൽഫെയർ പാർട്ടിയുടെ സേവന വിഭാഗമായ ടീം വെൽഫെയറിൻെറ മേഖല ക്യാപ്റ്റനാണ് അനി തൗഫീഖ്. ഗഫൂർ പ്രവർത്തകനുമാണ്. പടം - Email PE- PRY - 2 അനി തൗഫീഖും ഗഫൂറും കോട്ടായി പഞ്ചായത്ത് ഒാഫിസ് അണുവിമുക്തമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story