Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവോട്ട് ചോർച്ച:...

വോട്ട് ചോർച്ച: വാക്പോരുമായി പാർട്ടികൾ

text_fields
bookmark_border
പാലക്കാട്: പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് ശതമാനത്തിലെ വ്യത്യാസത്തിൽ ആരോപണ, പ്രത്യാരോപണവുമായി ബി.ജെ.പിയും സി.പി.എമ്മും. 2016ൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പാലക്കാട്ടുനിന്ന്​ ലഭിച്ചത് 28.07 (38,675 വോട്ട്) ശതമാനം വോട്ടാണ്​. ഈ തെരഞ്ഞെടുപ്പിൽ അത്​ 25.64 (36,433) ശതമാനമായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടർമാരുടെ വർധന ഉണ്ടായിട്ടും എൽ.ഡി.എഫിന്​ വോട്ട് കുറയാനുള്ള കാരണം യു.ഡി.എഫിന് മറിച്ച് നൽകിയതാണെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. മലമ്പുഴ‍യിൽ കോൺഗ്രസ് വോട്ട് ഇടതുപക്ഷത്തിന് മറിച്ചുനൽകിയെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. 2016ൽ 22.16 (35,333) ശതമാനം വോട്ട് ലഭിച്ച കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ 21.66 (35,444) ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, ഈ ആരോപണം പാടേ നിഷേധിച്ച് സി.പി.എം രംഗത്ത് വന്നു. മലമ്പുഴയിലും പാലക്കാടും പരസ്പരം വോട്ട് കച്ചവടം നടത്തിയ കോൺഗ്രസും ബി.ജെ.പിയും അത് ജനങ്ങളിൽനിന്ന്​ മറച്ചുപിടിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണവുമായി വരുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുതന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുപോലും ഈ പ്രാവശ്യം കോൺഗ്രസിന്​ ലഭിച്ചില്ല. പാലക്കാട് മണ്ഡലത്തിൽ 3500 വോട്ടുകൾ കോൺഗ്രസിന് കുറഞ്ഞെന്നും സി.പി.എം ചൂണ്ടിക്കാട്ടി. 2016 ലെ തെരഞ്ഞെടുപ്പിൽ 41.77 (57,559) ശതമാനം വോട്ട് യു.ഡി.എഫിന് പാലക്കാട്ട്​​ ലഭിച്ചെങ്കിൽ ഇത്തവണ 38.06 (54,079) ശതമാനമായി കുറഞ്ഞു. കുറവ് വന്ന വോട്ട് ബി.ജെ.പിക്കാണ്​ ​പോയതെന്ന്​ ആരോപണമുണ്ട്​. പാലക്കാട് മണ്ഡലത്തിൽ സി.പി.എമ്മിന് വോട്ട് കുറഞ്ഞത് മണ്ഡലത്തിൽ ആകെയാണോ പ്രത്യേക പ്രദേശത്താണോ എന്ന് പരിശോധിക്കുമെന്നും സി.കെ. രാജേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story