Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right​േതാൽവി പഠിക്കുമെന്ന്​...

​േതാൽവി പഠിക്കുമെന്ന്​ കോൺഗ്രസ്​ നേതൃത്വം; വിമതസ്വരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കും

text_fields
bookmark_border
-ബിനോയ്​ തോമസ്​ പാലക്കാട്​: ജില്ലയിലേറ്റ തിരിച്ചടി ഇഴകീറി പരിശോധിക്കാൻ കോൺഗ്രസ്​ നേതൃത്വം. അവസാനഘട്ട പ്രചാരണത്തിലും വലിയ പ്രതീക്ഷ നൽകിയ സ്ഥാനാർഥികളടക്കമുള്ളവർ നേരിട്ട തിരിച്ചടി അക്ഷരാർഥത്തിൽ കോൺഗ്രസ്​ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ജില്ലയിലെ കോൺഗ്രസി​ൻെറ പതാകവാഹകരായ വി.ടി. ബൽറാമും സരിനുമടക്കം സ്ഥാനാർഥികൾക്ക്​ തിരിച്ചടി നേരിട്ടതിനൊപ്പം പാലക്കാട്​ മൂന്നാമങ്കത്തിന്​ ഇറങ്ങിയ ഷാഫി പറമ്പിലി​ൻെറ ഭൂരിപക്ഷത്തിലുണ്ടായ കുറവും സജീവചർച്ചയാകുന്നതിനിടെയാണ്​ നേതൃത്വം വിഷയം പരിശോധിക്കാനിറങ്ങുന്നത്​. വരുംദിവസങ്ങളിൽ ബൂത്തുതലത്തിൽ ഫലം വിലയിരുത്തുമെന്നും വീഴ്​ച ഉണ്ടായ ഇടങ്ങളിൽ തിരുത്തുമെന്നും ഡി.സി.സി പ്രസിഡൻറ്​ വി.കെ​. ശ്രീകണ്​ഠൻ എം.പി പറഞ്ഞു. തിരിച്ചടിയുടെ ഉത്തരവാദിത്തം ആരുടെയും മുകളിൽ കെട്ടിവെക്കാനാവില്ല, സംഘടനാപരമായ പിഴവുകൾ പരിഹരിക്കും. മനഃപൂർവം വീഴ്​ച വരുത്തിയതായി കണ്ടെത്തിയാൽ അത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും വി.കെ. ശ്രീകണ്​ഠൻ പറഞ്ഞു. പാലക്കാട്​ മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചുവെങ്കിലും കഴിഞ്ഞ തവണ നഗരസഭയിൽ കോൺഗ്രസിന്​ വോട്ടുലഭിച്ച ബൂത്തുകളിൽനിന്നെല്ലാം തിരിച്ചടിയാണുണ്ടായത്​. മിക്കയിടങ്ങളിലും വോട്ട്​ ഗണ്യമായി കുറഞ്ഞു. ഇ. ശ്രീധര​ൻെറ വ്യക്തിപ്രഭാവം കണക്കിലെടുക്കു​േമ്പാൾതന്നെ മണ്ഡലത്തിലെ ചില കോൺഗ്രസ്​ നേതാക്കളുയർത്തിയ വിമതസ്വരവും ചരടുവലികളും വോട്ടുചോർച്ചക്ക്​ കാരണമായതായാണ്​ വിലയിരുത്തപ്പെടുന്നത്​. ഒറ്റപ്പാലത്തും തൃത്താലയിലും സമാന നീക്കങ്ങളുണ്ടായതായി ആരോപണമുയരുന്നുണ്ട്​. കടുത്ത മത്സരത്തിനൊടുവിൽ ഷാഫി പറമ്പിൽ ജയിച്ച പാലക്കാട് നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ 6239 വോട്ടിനാണ്​ ലീഡ്​ ചെയ്​തിരുന്നത്​. ഇൗ മ​ുന്നേറ്റം പഞ്ചായത്തുകളിൽ ബി.ജെ.പിക്ക്​ സാധ്യമായില്ല. പാലക്കാട്​ ബി.ജെ.പിയുടെ പരാജയകാരണവും ഇതായിരുന്നു. 2016​െല അസംബ്ലി തെരഞ്ഞെടുപ്പിൽ പാലക്കാട്​ നഗരസഭയിൽ യു.ഡി.എഫിനായിരുന്നു 3091 വോട്ടി​ൻെറ മുൻതൂക്കം. ഇക്കുറി 10,000ത്തോളം വോട്ടുകൾ നഗരസഭയിൽ ശ്രീധരന് മറിയാനുണ്ടായ സാഹചര്യമാണ്​ മുന്നണിയിൽ ചർച്ചയാവുന്നത്​. പിരായിരി പഞ്ചായത്തിൽനിന്ന്​ ലഭിച്ച 12,000​േത്താളം വോട്ടുകളും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലെ രണ്ടാം സ്ഥാനവുമാണ്​ യു.ഡി.എഫിന്​ തുണയായത്​. ഇതിനിടെ ​തോൽവിയിൽ ഡി.സി.സി നേതൃത്വത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്​ 'സേവ്​ കോൺഗ്രസ്​ ഫോ​റ'ത്തി​ൻെറ പേരിൽ പോസ്​റ്ററുകൾ നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമൂഹ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. പദവികളും സീറ്റും വിറ്റ്‌ കാശുണ്ടാക്കി, കോൺഗ്രസ്​ പ്രവർത്തകരെ മുദ്രാവാക്യം വിളിക്കാനും പോസ്​റ്റർ ഒട്ടിക്കാനും മാത്രമുള്ളവരാക്കി ഡി.സി.സി, ​കെ.പി.സി.സി നേതൃത്വങ്ങൾ മാറ്റി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ്​ പോസ്​റ്ററുകളിൽ ഉയർന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story