Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 5:30 AM IST Updated On
date_range 4 May 2021 5:30 AM ISTതരൂരിൽ പഞ്ചായത്തുകൾ തുത്തുവാരി എൽ.ഡി.എഫ്
text_fieldsbookmark_border
തരൂർ: ആകെയുള്ള എട്ടുപഞ്ചായത്തുകളിൽ കോൺഗ്രസ് ഭരിക്കുന്ന രണ്ടിലടക്കം േവാട്ടുവേട്ട നടത്തി ഇടതുമുന്നണി. കഴിഞ്ഞ തവണ മണ്ഡലത്തിൽനിന്ന് ജയിച്ച് മന്ത്രിയായ എ.കെ. ബാലൻെറ ഭൂരിപക്ഷം 23068 വോട്ടുകളായിരുന്നു. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുമോദ് 24531 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൊട്ടുപിറകെയെത്തിയ യു.ഡി.എഫ് സ്ഥാനാർഥി കെ.എ. ഷീബയെ തോൽപ്പിച്ചത്. ബി.ജെ.പിയുടെ കെ.പി. ജയപ്രകാശന് 18465ഉം വെൽഫയർ പാർട്ടിയുടെ സി.എ. ഉഷാകുമാരിക്ക് 985ഉം വോട്ട് ലഭിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തരൂർ മണ്ഡലം. പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും. പെരുങ്ങോട്ടുകുറുശ്ശി ഉൾപ്പെടെ മുഴുവൻ പഞ്ചായത്തുകളിലും എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. എന്നാൽ, 2016നെക്കാൾ ഇടതുമുന്നണിക്ക് വോട്ട് ശതമാനത്തിൽ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ മണ്ഡലത്തിലെ 52.25 ശതമാനം വോട്ട് എൽ.ഡി.എഫിന് ലഭിച്ചപ്പോൾ ഇത്തവണ 51.48 ആയി കുറഞ്ഞു. 2016ൽ 1,64,236ഉം 2021ൽ 1,70,119ഉം വോട്ടുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 2016ൽ എൽ.ഡി.എഫിനായി കളത്തിലിറങ്ങിയ എ.കെ. ബാലന് 67047 വോട്ടുകളായിരുന്നു കിട്ടിയത്. ഇക്കുറി സുമോദിന് ലഭിച്ചത് 67744 വോട്ടുകൾ. പെരുങ്ങോട്ടുകുറുശ്ശി എൽ.ഡി.എഫ്-6745 യു.ഡി.എഫ്-5601 ബി.ജെ.പി.-2934 ഭൂരിപക്ഷം-1144 --- കോട്ടായി എൽ.ഡി.എഫ്-6863 യു.ഡി.എഫ്-4238 ബി.ജെ.പി-2439 ഭൂരിപക്ഷം-2605 ----------- കുത്തനൂർ എൽ.ഡി.എഫ്-6351 യു.ഡി.എഫ്-5564 ബി.ജെ.പി-2118 ഭൂരിപക്ഷം-787 ------------------ തരൂർ എൽ.ഡി.എഫ്-8337 യു.ഡി.എഫ്-4990 ബി.ജെ.പി-2212 ഭൂരിപക്ഷം-3347 ------------- കാവശ്ശേരി എൽ.ഡി.എഫ്-9125 യു.ഡി.എഫ്-5988 ബി.ജെ.പി-2405 ഭൂരിപക്ഷം-3137 ----------- പുതുക്കോട് എൽ.ഡി.എഫ്-7546 യു.ഡി.എഫ്-4100 ബി.ജെ.പി-1456 ഭൂരിപക്ഷം-3446 ------------- കണ്ണബ്ര എൽ.ഡി.എഫ്-9914 യു.ഡി.എഫ്-4413 ബി.ജെ.പി-1998 ഭൂരിപക്ഷം-5501 ----------- വടക്കഞ്ചേരി എൽ.ഡി.എഫ്-11639 യു.ഡി.എഫ്-7357 ബി.ജെ.പി-2675 ഭൂരിപക്ഷം-4282 ---------- പോസ്റ്റൽ വോട്ട് എൽ.ഡി.എഫ്-1184 യു.ഡി.എഫ്-942 ബി.ജെ.പി-228 ഭൂരിപക്ഷം-242
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story