Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅയല്‍വാസിയെ മര്‍ദിച്ച...

അയല്‍വാസിയെ മര്‍ദിച്ച പൊലീസുകാരനെതിരെ കേസ്

text_fields
bookmark_border
വടക്കഞ്ചേരി (പാലക്കാട്​): അയല്‍വാസിയെ വീട്ടില്‍ കയറി മർദിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ മംഗലം ഡാം പൊലീസ് കേസെടുത്തു. മംഗലം ഡാം സ്‌റ്റേഷനിലെ സിവില്‍ പൊലീസ്​ ഓഫിസറായ അയിലൂര്‍ പാലമൊക്ക് സ്വദേശി സലീമിനെതിരെയാണ് (45) ആറ്​ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. അയല്‍വാസി ഡിജേഷി​ൻെറ (35) പരാതിയിലാണ്​ നടപടി. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. സലീമി​ൻെറ ഭാര്യയും മറ്റൊരു പെണ്‍കുട്ടിയും നടന്നുപോകുന്ന സമയത്ത് മാസ്‌ക് കയറ്റിവെക്കാന്‍ ആംഗ്യം കാണിച്ചതാണ് സംഭവത്തിന് തുടക്കമെന്ന് പറയുന്നു. അപമര്യാദയായി പെരുമാറിയെന്ന് ഭാര്യ പറഞ്ഞതിനെ തുടര്‍ന്ന്​ സലീം ഡിജേഷിനെ വീട്ടില്‍ കയറി മർദിച്ചതായാണ്​ പരാതി. പരിക്കേറ്റ ഡിജേഷ് സലീമി​ൻെറ വീട്ടില്‍ ചെന്ന് ഭാര്യയോട് മാസ്‌ക്കിടാന്‍ നിര്‍ദേശിച്ചതാണെന്നും അപമര്യാദയായി പെരുമാറിയില്ലെന്നും ആവർത്തിച്ചു. എന്നാൽ, സലീമും ഭാര്യയും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചുവെന്നാണ് ഡിജേഷ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഡിജേഷിനെ രക്ഷിച്ച് ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൊഴിയെടുക്കാന്‍ വന്ന പൊലീസ് 3000 രൂപ നൽകി പരാതിയില്ലെന്ന് എഴുതിവാങ്ങിയതായും ഡി.ജി.പിക്കും എസ്.പിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലുണ്ട്​. സലീമിനെതിരെ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഭാര്യയെ വീട്ടില്‍ കയറി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന സലീമി​ൻെറ പരാതിയില്‍ ഡിജേഷിനെതിരെ മംഗലം ഡാം പൊലീസും കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story